
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'മുരശ്' ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് നവംബർ 4 വരെ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാദ്ധ്യതയുണ്ട്. അർണബിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട പുതിയ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നു. ഇന്ത്യ നൽകിയ 'മുരശ്' എന്ന പേരിലുള്ള ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |