SignIn
Kerala Kaumudi Online
Tuesday, 03 November 2026 3.27 AM IST

റോഡപകടങ്ങളിൽ അടിയന്തര ചികിത്സ: ‘ഗോൾഡൻ ഗോൾ’ പദ്ധതിയുമായി സർക്കാർ  

k-muraleedharan

തിരുവനന്തപുരം: റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്. പരിക്കിന്റെ തീവ്രതയനുസരിച്ച് മിനിറ്റുകൾക്കുള്ളിൽ അനുയോജ്യമായ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യമെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.

108 ആംബുലൻസുകൾക്കു പുറമേ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും കീഴിലുള്ള ആംബുലൻസുകളെ കൂടി ഏകോപിപ്പിച്ച് ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ വിപുലീകരിക്കും. രണ്ടാംഘട്ടത്തിൽ സ്വകാര്യ, എൻ.ജി.ഒ ആംബുലൻസുകളെയും കോർത്തിണക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുക.

സർക്കാർ ആശുപത്രികൾക്കു പുറമേ, കാസ്പ്- പി.എം- ജെ.എ.വൈ പദ്ധതിയിൽ ഉൾപ്പെട്ട എംപാനൽഡ് സ്വകാര്യ ആശുപത്രികളിലേക്കും രോഗികളെ എത്തിക്കും. സന്നദ്ധരാകുന്ന സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തി രണ്ടാംഘട്ടത്തിൽ പദ്ധതി വിപുലീകരിക്കാനും ലക്ഷ്യമിടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA