SignIn
Kerala Kaumudi Online
Friday, 18 September 2026 5.51 PM IST

ഒരു ബൂത്തിൽ പിരിവ്  10000, ലീഡർക്കായി തലസ്ഥാനത്തെ കണ്ണായ സ്ഥലത്ത് സർക്കാർ നൽകിയ 37  സെന്റിൽ ഉയരുന്നത് 11 നില, ഒരുക്കുന്നത്  അത്യാധുനിക സൗകര്യങ്ങൾ  

karunakaran-foundation-

തിരുവനന്തപുരം: കോൺഗ്രസിന്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ലീഡർ കെ.കരുണാകരന്റെ സ്മരണയ്ക്കായി നന്ദാവനം എ.ആർ ക്യാമ്പിന് സമീപത്ത് ബഹുനില കെട്ടിടം പണിയുന്നു. 12 വർഷം മുൻപ് രൂപീകരിച്ച കെ.കരുണാകരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കെ.കരുണാകരൻ സെന്റർ എന്ന പേരിൽ 11 നില കെട്ടിടം പണിയുന്നത്.

സർക്കാർ നൽകിയ 37 സെന്റിൽ 35 കോടി ചെലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. പ്രതിരോധ മന്ത്രിയായിരിക്കെ 2013 ഡിസംബർ 30ന് എ.കെ.ആന്റണിയാണ് കരുണാകരൻ സെന്ററിന് തറക്കല്ലിട്ടത്. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ കെ.കരുണാകരൻ പഠനഗവേഷണ കേന്ദ്രം, ലീഡർഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട്, അന്താരാഷ്ട്ര നിലവാരത്തിലുള്ള റഫറൻസ് ലൈബ്രറി, ചിത്രരചനാ ഇൻസ്റ്റിറ്റിയൂട്ട്, കാരുണ്യ ഹെല്പ് ഡെസ്‌ക്, 700 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, 250 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ എന്നിവയാണുള്ളത്. മുൻ മുഖ്യമന്ത്രി ഇ.എം.എസിന്റെ പേരിൽ ഇ.എം.എസ് അക്കാഡമി തലസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.

നിർമ്മാണത്തിന്റെ ധനശേഖരണാർത്ഥം പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കുന്നുണ്ട്. ഒരു ബൂത്തിൽ നിന്ന് 10,000 രൂപ വീതം എന്ന തലത്തിലാണ് സംഭാവന സ്വീകരിക്കുന്നത്. ഡിസംബർ 23ന് ലീഡറുടെ 12ാം ചരമവാർഷിക ദിനത്തിൽ എല്ലാ ജില്ലകളിലും കൂപ്പൺ വിതരണവും ഫണ്ട് കളക്ഷൻ ഉദ്ഘാടനങ്ങളും നടത്തും. 50, 100, 500, 1000 രൂപയുടെ കൂപ്പണുകളാണ് നൽകുന്നത്. കൂപ്പണുകൾക്ക് പുറമെ, ലീഡറുടെ ഓർമ്മകൾക്ക് എന്റെ ഗുരുദക്ഷിണ എന്ന പേരിൽ ഓൺലൈനായും സംഭാവന സ്വീകരിക്കും. ഇതിനായി ഫൗണ്ടേഷന്റെ പേരിൽ നന്തൻകോട് എസ്.ബി.ഐ ബ്രാഞ്ചിൽ അക്കൗണ്ടും (നമ്പർ: 414663219078, ഐ.എഫ്.എസ്.സി കോഡ് ടആകച0070690) ആരംഭിച്ചിട്ടുണ്ട്.

ലീഡർ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറായ 9847470707 ആണ് ഫൗണ്ടേഷന്റെ ഔദ്യോഗിക നമ്പർ. ഈ നമ്പറിൽ ഗൂഗിൾ പേ സൗകര്യവും ഉണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനാണ് ഫൗണ്ടേഷന്റെ ചെയർമാൻ. കെ.മുരളീധരൻ (വൈസ് ചെയർമാൻ), പദ്മജാ വേണുഗോപാൽ (ട്രഷറർ), അഡ്വ.ഇബ്രാഹിം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARUNAKARAN, LEADER, KERALA, CONGRESS, KARUNAKARAN FOUNDATION, KARUNAKARAN GURUDAKSHINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA