SignIn
Kerala Kaumudi Online
Wednesday, 01 July 2026 11.33 AM IST

ആറന്മുള സംഭവം: വനിതാ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

-mc-josephine

തിരുവനന്തപുരം: ആറന്മുളയിൽ കൊവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട എസ്‌.പിയോട് ആവശ്യപ്പെട്ടതായി ചെയർപേഴ്‌സൺ എം.സി ജോസഫൈൻ പറഞ്ഞു. പീഡനത്തിനിരയായ യുവതിക്ക് എല്ലാ പിന്തുണയും നൽകും. കൊവിഡ് രോഗികളായ സ്ത്രീകൾക്ക് പ്രത്യേക സംരക്ഷണം വേണമെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു.
പ്രതിക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യാനും നിർദേശം നൽകും. ക്രിമിനൽ പശ്ചാത്തലമുള്ളവരെ കൊവിഡ് കാല സേവനങ്ങൾക്കായി നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തണം. കമ്മീഷൻ അംഗമായ ഡോ. ഷാഹിദ കമാലും സംഭവത്തെ അപലപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MC JOSEPHINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA