SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

പദവി അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെ: എം.കെ മുനീർ

aa

കോഴിക്കോട്: ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായി തന്നെ നിയമിച്ചെന്ന വിവരം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്നും ഡോ.എം.കെ മുനീർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സാധാരണ കാബിനറ്റ് ബ്രീഫിംഗിലൂടെയോ ഉത്തരവായോ ആണ് അറിയിക്കാറുള്ളത്. പദവിക്ക് പിന്നാലെ പോകുന്നയാളല്ല ഞാൻ. നിയമിച്ചിട്ടുണ്ടോ എന്ന് അങ്ങോട്ട് അന്വേഷിച്ചു പോകുന്നതിൽ അർത്ഥമില്ലല്ലോ. പാർട്ടിയും മുന്നണിയും പറയുന്നതുപ്രകാരമാണ് പ്രവർത്തിക്കുന്നത്. പദവി ഇല്ലെങ്കിലും നിരാശയില്ല. കോൺഗ്രസിനടക്കം എതിർപ്പുണ്ടോ എന്നത് അറിയില്ലെന്നും താൻ ചെയർമാനായതു കൊണ്ട് എല്ലാവരും അംഗീകരിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിലെ പല കാര്യങ്ങളും ചർച്ചയും ആലോചനയുമില്ലാതെ തീരുമാനിക്കുന്നുവെന്ന് കൺവീനർ പറഞ്ഞതിനെപ്പറ്റി യു.ഡി.എഫ് ചർച്ച ചെയ്യട്ടെ. ബി.ജെ.പിയുടെ വിമർശനം ചൂണ്ടിക്കാട്ടിയപ്പോൾ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു മറുപടി. ഭരണപരിഷ്കാര ചെയർമാനെന്നത് ആലങ്കാരിക പദവിയല്ല. ധാരാളം ഉത്തരവാദിത്തമുണ്ട്. ചിലരെ അക്കോമഡേറ്റ് ചെയ്യാനുള്ള പദവിയെന്ന നിലയ്ക്ക് കാണുന്നത് ശരിയല്ല. വി.എസിന്റെ നേതൃത്വത്തിലുള്ള കമ്മിഷൻ മികച്ചതായിരുന്നു. പതിനാലോളം റിപ്പോർട്ട് കൊടുത്തു. അതിലെ നിർദ്ദേശങ്ങൾ പലതും നടപ്പാക്കി. അതിലൊന്നാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്).മന്ത്രിമാർക്ക് പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി കെ.എം ഷാജിയുടെ വാഹന വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MK MUNEER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA