
തിരുവനന്തപുരം: തിരുവനന്തപുരം ഡി.സി.സി ഓഫീസിന് നേരെയുണ്ടായ ആക്രമണം പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. ബി.ജെ.പി നേതൃത്വത്തിന്റെ പൂർണ ഒത്താശയോടും അറിവോടും കൂടിയാണ് പാർട്ടി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും. ഗുണ്ടായിസത്തിലും അക്രമ രാഷ്ട്രീയത്തിലുമാണ് ബി.ജെ.പി വിശ്വസിക്കുന്നത്. ദേശീയതലത്തിലെ വിഷയങ്ങിൽ നിന്ന് പൊതുജന ശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം ആക്രമണങ്ങൾ ബി.ജെ.പി ആസൂത്രണം ചെയ്യുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |