
തലശ്ശേരി: വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കുന്ന തീവ്ര വോട്ടർ പട്ടിക നിരാകരിക്കണമെന്ന് സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. കോടിയേരി ബാലകൃഷ്ണൻ നാലാം ചരമവാർഷികത്തിന്റെ ഭാഗമായി തലശേരിയിൽ നടത്തിയ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗാളിൽ 24 ലക്ഷം ആളുകളാണ് എസ്.ഐ.ആറിൽ പുറത്തായത്. ഇതിൽ അറുപത് ശതമാനം മുസ്ലിംകളാണ്. വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുന്നവർക്ക് ആനുകൂല്യം ലഭിക്കില്ലെന്ന നിയമമാണ് വന്നത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധിക്കും. കാരായി രാജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |