SignIn
Kerala Kaumudi Online
Thursday, 01 October 2026 2.38 AM IST

ജനാധിപത്യ വ്യവസ്ഥ തർക്കാൻ ആർ.എസ്.എസ് ശ്രമം: പിണറായി

aa

തിരുവനന്തപുരം: രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ തകർക്കാനാണ് ആർ.എസ്.എസും സംഘപരിവാറും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുവനന്തപുരം ജില്ലയിലെ സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരു വിചാരിച്ചാലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സംരക്ഷിക്കാൻ കഴിയില്ല. ആ സ്ഥാനത്തിരിക്കാൻ

യോഗ്യനല്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച അദ്ദേഹത്തെ മാറ്റണം. നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്തേണ്ട കമ്മിഷൻ വിവാദത്തിലായി. 13 കോടി ആളുകൾ രാജ്യത്ത് വോട്ടവകാമില്ലാത്തവരായി മാറി. ഗുരുതരമായ ആഷേപം ഉയർന്നിട്ടും അതിന് ഫലപ്രദമായി മറുപടി പറയാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കഴിഞ്ഞിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് പറയാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ധൈര്യമില്ല. സമരം ചെയ്യുന്നവരെ അടിച്ചമർത്തി ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാമെന്നാണ് മോദിയും അമിത് ഷായും കരുതുന്നത്. ആ പ്രതിഷേധത്തിൽ രാജ്യമാകെ അണിനിരന്നിട്ടുണ്ടെന്ന് അവർ മനസിലാക്കിയിട്ടില്ല.

സി.പി.എമ്മും എൽ.ഡി.എഫും എഴുതിത്തള്ളാവുന്ന അവസ്ഥയിലല്ലെന്ന് പാർട്ടിയെ നിരന്തരം എതിർക്കുന്നവർക്ക് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മുന്നോട്ടു പോകാനായി. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിരാശയിലാകുന്ന പാർട്ടിയല്ല. ഒരു വിജയത്തിൽ മതി മറന്ന് ആഹ്ളാദിക്കുകയുമില്ല. സി.പി.എം

തകർന്നെന്നും,പഴയ നിലയിലേക്ക് തിരിച്ചു വരില്ലെന്നുമാണ് വലതുപക്ഷ ശക്തികൾ പറഞ്ഞത്. ദൗർബല്യങ്ങളും തെറ്റുകളും തിരുത്തി മുന്നോട്ടു പോകാനാണ് പാർട്ടി തീരുമാനിച്ചത്. സംഘടനാ തീരുമാനങ്ങളും അതിന്റെ ഭാഗമായി

ഉണ്ടാകും- പിണറായി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA