SignIn
Kerala Kaumudi Online
Friday, 02 October 2026 3.56 AM IST

രാഹുലിന്റേത് പൊള്ളയായ ആരോപണങ്ങൾ: രാജീവ് ചന്ദ്രശേഖർ

aa

ന്യൂഡൽഹി: ക്രിയാത്മകമായ രാഷ്ട്രീയ അജണ്ടയില്ലാത്ത പൊള്ളയായ ആരോപണങ്ങളാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എപ്പോഴും കൊണ്ടുവരുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വോട്ടിംഗ് യന്ത്രം, റഫാൽ ഇടപാട്, പെഗസസ് തുടങ്ങിയ വിഷയങ്ങളിൽ ഉന്നയിച്ച ആരോപണങ്ങളെപ്പോലെ എസ്.ആർ.ആറിലും തെറ്റായ പ്രചാരണമാണ് നടത്തുന്നത്. ജനാധിപത്യ സ്ഥാപനങ്ങളിലുള്ള ജനവിശ്വാസം തകർക്കാനാണ് തിരഞ്ഞെടുപ്പ് സംവിധാനത്തെ വിമർശിക്കുന്നത്. വോട്ടർപട്ടികയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനുള്ള എസ്.ഐ.ആർ നടപടിയെ രാഷ്ട്രീയ ആയുധമാക്കുന്നത് ജനാധിപത്യത്തോടുള്ള ഉത്തരവാദിത്വമില്ലായ്മയാണ്. രാഷ്ട്രീയ നേട്ടത്തിനായി തെറ്റായ ചിത്രം സൃഷ്ടിക്കുകയാണ് രാഹുൽ ഗാന്ധി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJEEV CHANDRASEKHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA