
കണ്ണൂർ: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടത്തേണ്ടിയിരുന്നത് ലാത്തിച്ചാർജല്ല ഓപ്പറേഷൻ തൂഫാൻ മാതൃകയിലുള്ള മിന്നൽ റെയ്ഡായിരുന്നെന്ന് മന്ത്രി ഒ.ജെ. ജനീഷ്. കോളേജും ഹോസ്റ്റലും എസ്.എഫ്.ഐയുടെ കോട്ടയായി മാറിയായിരിക്കുകയാണ്. അവിടെ നടക്കുന്നത് വിദ്യാർത്ഥി രാഷ്ട്രീയമോ ജനാധിപത്യ പ്രവർത്തനമോ അല്ല, മറിച്ച് ഗുണ്ടായിസമാണ്. പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ ഹോസ്റ്റലിലുള്ളത് ബിയർ കുപ്പികളായതുകൊണ്ടാണ് റെയ്ഡ് നടത്തേണ്ടത്. കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ നടന്ന പ്രതിഷേധത്തെ ബി.ജെ.പി എതിർക്കുന്നത് മനസിലാക്കാം. എന്നാൽ എസ്.എഫ്.ഐക്ക് എന്താണ് പ്രശ്നമെന്ന് മനസിലാകുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |