SignIn
Kerala Kaumudi Online
Thursday, 01 October 2026 2.38 AM IST

ജനം സർക്കാരിനെതിരായി: എം.വി.ഗോവിന്ദൻ

aa

തൃശൂർ: അധികാരത്തിലെത്തി മാസങ്ങൾക്കുള്ളിൽ ജനം സർക്കാരിനെതിരായെന്നും തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിനേറ്റ തിരിച്ചടിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തൃശൂർ നളിനം ഓഡിറ്റോറിയത്തിൽ സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി പ്രതിസന്ധിയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകളും ജനങ്ങൾക്കിടയിൽ ചർച്ചയായി. ഇ.ഡിയെ ഉപയോഗിച്ച് ഇടതിനെ തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇത്തരം ഹീനമായ ശ്രമങ്ങൾക്കു മുന്നിൽ പാർട്ടി തോൽക്കില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് - ബി.ജെ.പി ഡീലുണ്ടായിരുന്നെന്നും അന്ന് മാദ്ധ്യമങ്ങൾ വലതുപക്ഷ അജൻഡകൾക്ക് കുടപിടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MVG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA