SignIn
Kerala Kaumudi Online
Tuesday, 15 September 2026 8.19 PM IST

എന്തിനാണ് കേരളത്തിൽ ബി ജെ പിക്കും കോൺഗ്രസിനും രണ്ടു അദ്ധ്യക്ഷൻമാർ ?രണ്ടു പാർട്ടിക്കും കൂടി ഒറ്റ അദ്ധ്യക്ഷൻ തന്നെ ധാരാളമെന്ന് മുഹമ്മദ് റിയാസ്

gg

തിരുവനന്തപുരം: കെ,​പി,​സി.സി അദ്ധ്യക്ഷൻ കെ. സുധാകരനും ബി.ജെ.പി അദ്ധ്യക്ഷൻ കെ. സുരേന്ദ്രനുമെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സർക്കാരിനെതിരെയുള്ള ഇരുവരുടെയും വിമർശനത്തിന് മറുപടിയുമായാണ് മുഹമ്മദ് റിയാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് . രണ്ടുപേർക്കും ഒരേ ഭാഷ,​ ഒരേ ശൈലി. എന്തിനാണ് കേരളത്തിൽ ഇനി ബി.ജെ.പിക്കും കോൺഗ്രസിനും രണ്ട് അദ്ധ്യക്ഷൻമാർ,​ രണ്ടു പാർട്ടിക്കും കൂടി ഒറ്റ അദ്ധ്യക്ഷൻ തന്നെ ധാരാളമെന്ന് റിയാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

മുഹമ്മദ് റിയാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

LDF സർക്കാരിനെ വലിച്ചു താഴെയിടും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

സംസ്ഥാന സർക്കാരിനെതിരെ രണ്ടാം വിമോചന സമരം നയിക്കുമെന്ന് കെ. പി. സി. സി. പ്രസിഡൻ്റ് കെ.സുധാകരൻ.

ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരിനെ ജനാധിപത്യ വിരുദ്ധ രീതിയിൽ വലിച്ചു താഴെയിടാൻ ഉപയോഗിച്ച ആയുധം ആയിരുന്നു വിമോചന സമരം എന്നതിന് കാലവും ചരിത്രവും സാക്ഷി.

'സർക്കാരിനെ വലിച്ചു താഴെ ഇടുന്നതും'

'വിമോചന സമരം നയിക്കുന്നതും '

അഭിമാനകരമായി ഇന്നും കരുതുന്ന രണ്ടു നേതാക്കന്മാർ!!

രണ്ടു പേർക്കും ഒരേ ഭാഷ,ഒരേ ശൈലി.

എന്തിനാണ് കേരളത്തിൽ ഇനി ബിജെപിക്കും കോൺഗ്രസിനും രണ്ടു അധ്യക്ഷൻമാർ?

രണ്ടു പാർട്ടിക്കും കൂടി ഒറ്റ അധ്യക്ഷൻ തന്നെ ധാരാളം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUHAMMAD RIYAZ, PA MUHAMMAD RIYAZ, CONGRESS, BJP, K SUDHALARAN, K SURENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA