
തിരുവനന്തപുരം: ഊരാളുങ്കൽ സൊസൈറ്റിക്ക് മുൻസർക്കാരിന്റെ കാലത്ത് കരാർ നൽകിയ നടപടികളിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി പി.കെ.ബഷീർ നിയമസഭയിൽ അറിയിച്ചു.സൊസൈറ്റി ഏറ്റെടുക്കുന്ന നിർമ്മാണ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് കൂടുതലാണെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഏറ്റെടുത്ത നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നത് സംബന്ധിച്ച് അവരുമായി സംസാരിച്ചെന്നും ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.
നിശ്ചിത തുകയ്ക്കുള്ള കരാർ ഏറ്റെടുക്കാനാണ് അനുമതി നൽകിയിരുന്നതെങ്കിലും 2022 ന് ശേഷം എത്ര കോടിയുടെ പദ്ധതിയും ഊരാളുങ്കലിന് നൽകുന്നുണ്ട്. ആദ്യം നല്ല ഗുണ നിലവാരം പാലിച്ചിരുന്നു. പദ്ധതികൾ കൂടിയതോടെ കാര്യങ്ങൾ അവരുടെ നിയന്ത്രണത്തിലല്ലാതായ സ്ഥിതിയാണ്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കും. തദ്ദേശീയരായ തൊഴിലാളികൾക്ക് ജോലി നൽകുന്നതിന് കൂടി വേണ്ടിയാണ് ഇത്തരം സൊസൈറ്റികൾക്ക് ഇളവ് നൽകുന്നത്. പൊതുമരാമത്ത് കരാറുകളിൽ നിന്നു മാത്രം 140 കോടിയുടെ ലാഭം ഊരാളുങ്കലിനുണ്ടായി. എന്നാൽ തദ്ദേശീയ തൊഴിലവസരങ്ങൾ കുറവാണ്. ഊരാളുങ്കൽ ഏറ്റെടുത്ത 165 കരാറുകളിൽ 40 എണ്ണത്തിൽ നിർമ്മാണം
മന്ദ ഗതിയിലാണ്. ടാർ വില വർദ്ധിച്ച സാഹചര്യത്തിൽ കരാറുകാർക്കുള്ള സമാശ്വാസ നടപടി അടുത്ത മന്ത്രിസഭായോഗം ചർച്ച ചെയ്യുമെന്ന് വി.മുരളീധരനെ മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |