SignIn
Kerala Kaumudi Online
Saturday, 12 September 2026 8.45 AM IST

'ആർഎസ്എസ് ഭീകരത മസിനഗുഡി വഴി ഊട്ടിക്ക് ടൂർ പോയോ സ്വരാജേ?', ചോദ്യങ്ങളുമായി മാങ്കൂട്ടത്തിൽ 

READ ENGLISH VERSION
rahul-

കോഴിക്കോട്: സിപിഎം ലോക്കൽ സെക്രട്ടറി പിവി സത്യനാഥന്റെ കൊലപാതകത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ആർഎസ്എസ് ഭീകരതയുടെ ഒടുവിലത്തെ ഇര എന്ന കുറിപ്പോടെയാണ് എം സ്വരാജ് സത്യനാഥന്റെ കൊലപാതകത്തിൽ പ്രതികരിച്ചത്. എന്നാൽ ഈ പരാമർശം പിന്നീട് എം സ്വരാജ് പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ ചോദ്യം.

ആർഎസ്എസ് ഭീകരത മസിനഗുഡി വഴി ഊട്ടിക്ക് ടൂർ പോയോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആർഎസ്എസ് പരാമർശം സ്വരാജ് ഒഴിവാക്കിയതിൽ ദുരുഹത ഉണ്ടെന്ന് പറഞ്ഞ രാഹുൽ അതുമായി ബന്ധപ്പെട്ട ചില സംശയങ്ങളും മുന്നോട്ടുവച്ചു.

ആർഎസ്എസ് പരാമർശം പിൻവലിക്കാൻ സ്വരാജിന് ആരാണ് സമ്മർദ്ദം ചെയ്തത്? ആർഎസ്എസ് അല്ല കൊലപാതകത്തിനു പിന്നിൽ എന്ന് സ്വരാജിന് വിവരം കിട്ടിയോ? അങ്ങനെ എങ്കിൽ ആരാണ് കൊന്നത്?- രാഹുൽ ചോദിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊല്ലപ്പെട്ട സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സത്യനാഥന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ ഉത്തരവാദികളെ എത്രയും പെട്ടെന്നു പിടികൂടി ശിക്ഷ ലഭിക്കാൻ വേണ്ടുന്ന ഇടപെടലുകൾ നടത്തണം.

ശ്രീ സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. 'ആർഎസ്എസ് ഭീകരതയുടെ ഒടുവിലത്തെ ഇര' എന്നത് ആയിരന്നു കുറിപ്പിൽ ഏഴുതിയത്. സ്വഭാവികമായും ആർഎസ്എസ് മനുഷ്യരെ കൊല്ലുന്ന പ്രസ്ഥാനം ആയത് കൊണ്ട് അതിൽ ഞെട്ടൽ തോന്നി ഇല്ല, മാത്രമല്ല സ്വരാജിനോടു ഐക്യപ്പെടുക കൂടി ചെയ്തിരുന്നു.

എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആർഎസ്എസ് പരാമർശം സ്വരാജ് ഒഴുവാക്കിയതിൽ ദുരുഹത ഉണ്ട്.


അതുമായി ബന്ധപ്പെട്ട സംശയങ്ങൾ
1. ആർഎസ്എസ് പരാമർശം പിൻവലിക്കാൻ സ്വരാജിന് ആരാണ് സമ്മർദ്ദം ചെയ്തത്?
2. ആർഎസ്എസ് ഭീകരത മസിനഗുഡി വഴി ഊട്ടിക്കു ടൂർ പോയോ?
3.ആർഎസ്എസ് അല്ല കൊലപാതകത്തിനു പിന്നിൽ എന്ന് സ്വരാജിന് വിവരം കിട്ടിയോ? അങ്ങനെ എങ്കിൽ ആരാണ് കൊന്നത്?
4. ആർഎസ്എസ് ആണ് കൊലപാതകത്തിന് പിന്നിൽ എങ്കിൽ എമ്മിന്റെ മധ്യസ്ഥതയിൽ സിപിഎം ആർഎസ്സ് എസ്സ് കോംപ്രമൈസ് ആയോ ഈ കേസും?
5. സിപിഎം നേതാവ് അറസ്റ്റിൽ എന്ന് വാർത്ത കണ്ടിരുന്നു, അപ്പോൾ സത്യനാഥനെ കൊന്നത് പകൽ സിപിഎംഉം രാത്രി ആർഎസ്എസുമായ മറ്റു പലരെയും പോലെ ഒരു സഖാവാണോ?
6. വെഞ്ഞാറമൂട് കേസ് പോലെ ഇതും തേച്ച് മാച്ചു കളയുമോ?

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RSS, BJP, M SWARAJ, RAHUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA