SignIn
Kerala Kaumudi Online
Monday, 29 June 2026 2.07 AM IST

'ഓപ്പറേഷൻ തൂഫാൻ’​ വ്യാപാരികളുടെ പിന്തുണ മാതൃകാപരം: രമേശ് ചെന്നിത്തല

j

ആലപ്പുഴ: ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് കേരളത്തിലെ പത്തുലക്ഷത്തോളമുള്ള വ്യാപാരി സമൂഹം നൽകിയ പിന്തുണ മാതൃകാപരമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 'തൂഫാൻ: ലഹരിക്കെതിരെ ഒരുമിക്കാം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന വ്യാപാരികളെ മാറ്റിനിറുത്തി ഒരു സർക്കാരിനും മുന്നോട്ടുപോകാൻ കഴിയില്ല. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ എപ്പോഴും ഒപ്പമുണ്ടാകുമെന്നും വ്യാപാരികൾ സമൂഹത്തിന്റെ നട്ടെല്ലാണെന്നും അദ്ദേഹം പറഞ്ഞു. നികുതി നടപടികൾ പൂർണമായും സുതാര്യമാക്കാൻ വ്യാപാരികൾ ശ്രദ്ധിക്കുകയും യഥാർത്ഥ ‘തൂഫാൻ വോറിയേഴ്സ്’ ആയി മാറുകയും വേണം. കുട്ടികളെ ലക്ഷ്യമിടുന്ന ലഹരിക്കണ്ണികൾക്കെതിരെ ‘കാപ്പ’ നിയമപ്രകാരം നടപടിയെടുക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. അദ്ധ്യക്ഷത വഹിച്ച കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയെ ആഭ്യന്തര മന്ത്രി തൂഫാൻ വോറിയർ ബാഡ്ജ് അണിയിച്ചു. വ്യാപാരി ശബ്ദം പുരസ്കാരം സംസ്ഥാന സെക്രട്ടറി വി.സബിൽരാജിന് സമ്മാനിച്ചു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ് മുഖ്യപ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESHCHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA