SignIn
Kerala Kaumudi Online
Monday, 08 June 2026 7.59 AM IST

പണിയാൻ നോക്കിയവൻ പനി പിടിച്ച് പരാതി പിൻവലിച്ചു,​ ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചു കിട്ടിയെന്ന് അഖിൽ മാരാർ

READ ENGLISH VERSION
akhil-marar

തിരുവനന്തപുരം; തന്റെ ആറു ലക്ഷം ഫോളോവേഴ്‌സ് ഉള്ള ഫേസ്‌ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടിയെന്ന് ബിഗ്ബോസ് താരവും ട്വന്റി20 സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. എനിക്കെതിരെ വ്യാജ റിപ്പോര്ട്ട് മെറ്റയ്ക്ക് കൊടുത്തു പേജ് റിമൂവ് ചെയ്യിച്ചവർ ആരായാലും മാന്യന്മാർ ആണ്. കോടതി കയറും എന്ന് കണ്ടപ്പോൾ പരാതി പിൻവലിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ പണിയാൻ നോക്കിയവൻ പനി പിടിച്ചു പരാതി പിൻവലിച്ചിട്ടുണ്ട് എന്ന് അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. വിഷയത്തിൽ ഇടപെട്ട മുൻ ഡി.ജി.പി സെൻകുമാർ സാറിനും ട്വന്റിട്വന്റി പാർട്ടി പ്രസിഡന്റ് സാബു ജേക്കബിനും വൈസ് പ്രസിഡന്റ് ഗോപകുമാറിനും നന്ദി അറിയിക്കുന്നുവെന്നും അഖിൽ പറ‌ഞ്ഞു.

അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ്

ഹൈക്കോടതിയിയിൽ പോയാൽ നടന്നില്ലെങ്കിൽ സുപ്രീം കോടതിയിൽ പോയിട്ടാണെങ്കിലും എന്ത് കാരണം കൊണ്ടാണ് എന്റെ പേജ് റിമൂവ് ചെയ്യിച്ചതെന്ന് ഞാൻ കണ്ടെത്തിയേനെ.എനിക്കെതിരെ വ്യാജ റിപ്പോര്ട്ട് മെറ്റയ്ക്ക് കൊടുത്തു പേജ് റിമൂവ് ചെയ്യിച്ചവർ ആരായാലും മാന്യന്മാർ ആണ്..

കോടതി കയറും എന്ന് കണ്ടപ്പോൾ കംപ്ലയിന്റ് പിൻ വലിച്ചിട്ടുണ്ട്...24 മണിക്കൂറിനുള്ളിൽ പണിയാൻ നോക്കിയവൻ പനി പിടിച്ചു പരാതി പിൻവലിച്ചിട്ടുണ്ട്.

എനിക്ക് വേണ്ടി സംസാരിച്ച പ്രിയപ്പെട്ട മുൻ ഡിജിപി T P സെൻ കുമാർ സാറിനു നന്ദി അറിയിക്കുന്നു.. കൃത്യമായി കാര്യ കാരണം നിരത്തി ഇടപെട്ട എന്റെ വക്കീലിന് നന്ദി..

എല്ലാ രീതിയിലും ഒപ്പമുണ്ടാകും എന്ന് അറിയിച്ചു ധൈര്യം പകർന്ന 20/20 പാർട്ടിയുടെ പ്രസിഡന്റ്‌ സാബു ജേക്കബിനും, വൈസ് പ്രസിഡന്റ്‌ ഗോപ കുമാറിനും നന്ദി..

എല്ലാത്തിനും ഉപരി എന്നെ സ്നേഹിക്കുന്ന നിങ്ങൾക്കും വിമർശിക്കുന്ന പ്രിയപ്പെട്ടവർക്കും ഒരായിരം നന്ദി..

സത്യത്തിനു വേണ്ടി ശബ്‌ദിക്കാൻ ഞാൻ ഉണ്ടാവും.. സത്യമാണ് പക്ഷം..

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AKHIL MARAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA