SignIn
Kerala Kaumudi Online
Saturday, 06 June 2026 9.39 PM IST

സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ട ജീവിതം നയിക്കില്ല, കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തി അർജുൻ ആയങ്കി

arjun

തിരുവനന്തപുരം: കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തി ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി,. കോതമംഗലത്തെ റിസോർട്ടിൽ നിന്ന് അർജുൻ ആയങ്കിയയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തതിനാണ് എസ്.എച്ച്.ഒയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണി മുഴക്കിയത്. പുന്നേക്കാട് കരിയിലപ്പാറ ഭാഗത്തുള്ള റിസോർട്ടിൽ ഒത്തുകൂടിയ അർജബനെയും സംഘത്തെയും റിസോർട്ട് വളഞ്ഞ് പിടികൂടുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ആഡംബര കാറുകളും മൊബൈൽ ഫോണുകളും പൊലീസ് പടിച്ചെടുത്തിരുന്നു.

ഒരു കല്യാണം കൂടാൻ വന്ന ഞങ്ങളെ ഡാൻസ് കളിച്ച് സ്റ്റോറിയിട്ടു എന്ന കുറ്റത്തിന് പുലർച്ചെ നാലുമണിക്ക് തീവ്രവാദികളെ പിടിക്കും പോലെ അറസ്റ്റ് ചെയ്തു എന്നാണ് കുറിപ്പിൽ അർജുൻ ആയങ്കി പറയുന്നത്. കള്ളക്കേസുകൾ ഇനിയും ഉണ്ടായാലും ജയിലിൽ പോകേണ്ടി വന്നാലും പെൻഷൻ വാങ്ങി ശിഷ്ട ജീവിതം നയിക്കാൻ പൊലീസ ഉദ്യോഗസ്ഥനെ സമ്മതിക്കില്ലെന്നും പോസ്റ്റിൽ പറയുന്നു.

അർജുൻ ആയങ്കിയുടെ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ

ഒരു കല്യാണം കൂടാൻ വന്ന നമ്മളെ ഡാൻസ് കളിച്ച് സ്റ്റോറിയിട്ടു എന്ന കുറ്റത്തിന് പുലർച്ചെ നാലുമണിക്ക് തീവ്രവാദികളെ പിടിക്കും പോലെ കല്യാണപ്പയ്യൻ അവന്റെ സുഹൃത്തുക്കളെ താമസിപ്പിക്കാൻ എടുത്ത റിസോർട്ട് വളഞ്ഞ് പിടിച്ചുകൊണ്ട് പോയിട്ട് ആരെയൊക്കെയോ പ്രീതിപ്പെടുത്താൻ ഒരു കള്ളക്കേസ് തലയിൽ വെച്ചുതന്നിട്ട് ജയിലിലേക്ക് പറഞ്ഞയച്ചപ്പോൾ അവതാളത്തിലായത് ഞങ്ങളൊരുപാടുപേരുടെ ജീവിതമായിരുന്നെടാ… ഞാനാരാണെന്ന് പോലുമറിയാത്ത രണ്ടുപേർ,

അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും നായയ്ക്ക് മുറുമുറുപ്പ് എന്നതുപോലെ ഇപ്പോഴും ഒരു മനസ്സാക്ഷിക്കുത്തോ കുറ്റബോധമോ ഇല്ലാതെ ഏതൊക്കെ വിധത്തിൽ ദ്രോഹിക്കാമോ ബുദ്ധിമുട്ടിക്കാമോ അത്തരത്തിലെല്ലാം ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന നിന്നെ ഞങ്ങളൊരു കാലത്തും മറക്കില്ല, ഈ കേസും വാങ്ങി നീ ചെയ്തുതന്ന ഉപകാരങ്ങളെല്ലാം മനസ്സാൽവരിച്ച് ക്ഷമിച്ച് ഞങ്ങളാരും വീട്ടിൽ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ല. ഞങ്ങളിത്രപേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്മേൽ മറിച്ച നിന്നെ ഞങ്ങളൊരുകാലത്തും വെറുതെവിടുകയുമില്ല. ഞങ്ങളനുഭവിച്ച ഈ നിയമവിരുദ്ധ അധികാര ദുർവിനിയോഗ പ്രതികാര നടപടി ഇനിയൊരാൾക്കും നേരിടേണ്ടി വരരുത്.

യുദ്ധപ്രഖ്യാപനം നീയടങ്ങുന്ന സിസ്റ്റത്തിനെതിരെയല്ല, ഈ സിസ്റ്റത്തിലെ കൈക്കൂലിയും കൂട്ടിക്കൊടുപ്പും കൊട്ടേഷനും നടത്തി ചിരിച്ചുകൊണ്ട് നിരപരാധികളുടെ ജീവിതം നശിപ്പിക്കുന്ന പുഴുകുത്തുകളായ നിന്നെപോലുള്ള ക്രിമിനലുകൾക്കെതിരെയാണ്. കള്ളക്കേസിന്റെ പേമാരി പെയ്താലും

ജയിലിൽ കയറിയിറങ്ങി തൂക്കം കുറഞ്ഞാലും എന്റെയും എന്റെ സഹോദരങ്ങളുടെയും ജീവിതം താറുമാറാക്കിയ നിന്നോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു, നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ARJIN ATYANKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA