SignIn
Kerala Kaumudi Online
Sunday, 21 June 2026 4.39 AM IST

'ഇനി മതമില്ല, മനുഷ്യനായി ജീവിക്കാനാഗ്രഹം'; തട്ടമില്ലേയെന്ന ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്ന് ജസ്‌ന സലീം

READ ENGLISH VERSION
jasna-salim

ഇനിമുതൽ തനിക്ക് മതമില്ലെന്നും മതത്തിന്റെ പേരിൽ അറിയപ്പെടാൻ താത്‌പര്യമില്ലെന്നും സോഷ്യൽ മീഡിയ താരവും ചിത്രകാരിയുമായ ജസ്‌ന സലീം. ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടിയ വ്യക്തിയാണ് ജസ്ന സലീം. മുമ്പ് ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കണ്ണന്റെ ചിത്രം സമ്മാനിച്ചിരുന്നു. ഇതോടെയാണ് പ്രശസ്തയായത്. ഫേസ്‌‌ബുക്ക് വീഡിയോയിലൂടെയാണ് മതം ഉപേക്ഷിക്കുന്നതായി ജസ്‌ന അറിയിച്ചത്.

'ഇതുവരെ ജസ്‌ന സലീം എന്ന വ്യക്തി മുസ്ളീം മതസ്ഥ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഈ ഒരു നിമിഷം മുതൽ എനിക്ക് മതമില്ല. എനിക്ക് മതത്തിന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹമില്ല. ഇനി മനുഷ്യനായി ജീവിക്കാനാണ് ആഗ്രഹം. ഇനി തട്ടമിട്ടോ, തട്ടമിട്ടില്ലേ, പൊട്ടുതൊട്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ല'- ജസ്‌ന വ്യക്തമാക്കി.

ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ച ജസ്ന സലീമിനെതിരെ അടുത്തിടെ പൊലീസ് കേസെടുത്തിരുന്നു. ഗുരുവായൂർ കിഴക്കേനടയിൽ കൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി വീഡിയോയെടുത്തെന്നാണ് എഫ്‌ഐആറിലുള്ളത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെ ദേവസ്വം ബോർഡ് തന്നെയാണ് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. ജന്മദിനാഘോഷത്തിന് ജസ്ന ഗുരുവായൂരിലെ നടപ്പന്തലിൽ വച്ച് കേക്ക് മുറിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. ഇതിനെതിരെ നിരവധിപേർ രംഗത്തെത്തി. യുവതിക്കെതിരെ ചിലർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹർജി ലഭിച്ചതിന് പിന്നാലെ ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JASNA SALIM, ARTIST, SOCIAL MEDIA FAME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA