
തിരുവനന്തപുരം: എസ്.ഐ.ആറിലെ ഇരട്ടത്താപ്പ് കോൺഗ്രസ് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ തിരഞ്ഞെടുപ്പ് എസ്.ഐ.ആറിന് ശേഷം നടത്തിയതിനാൽ അസാധുവാണെന്ന കോൺഗ്രസ് കേന്ദ്രനിലപാടിനു പിന്നിൽ പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസമാണോയെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. എസ്.ഐ.ആറിനെ ജനാധിപത്യവിരുദ്ധമായി ചിത്രീകരിച്ച് ജനങ്ങളിൽ ആശങ്കയും അരാജകത്വവും സൃഷ്ടിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി വിവാദമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബി.ജെ.പി കേരളം പ്രഭാരി പ്രൊഫ. എം. നാഗരാജ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |