SignIn
Kerala Kaumudi Online
Monday, 17 August 2026 2.09 AM IST

വൈദ്യുതി കെണി; 10 വർഷത്തിനിടെ പൊലിഞ്ഞത് 1919 ജീവൻ

a

തൃശൂർ: സംസ്ഥാനത്ത് പത്ത് വർഷത്തിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചത് 1,919 പേരെന്ന് കണക്കുകൾ. കെ.എസ്.ഇ.ബിയുടെ ജോലികൾക്കിടെയുണ്ടായ അപകടങ്ങളിൽ 65 സ്ഥിരം ജീവനക്കാരും 99 കരാർ ജീവനക്കാരും മരിച്ചു. ഉപഭോക്താക്കളുടെ വൈദ്യുതീകരണ പ്രവർത്തനങ്ങൾക്കിടെയും മറ്റുമുണ്ടായ (ഉപഭോക്തൃ ഇൻസ്റ്റലേഷൻ) അപകടങ്ങളിൽ 1,030 പേർ മരിച്ചതുൾപ്പെടെയാണിത്. അനധികൃത വൈദ്യുതി വേലികളിൽ നിന്ന് ആഘാതമേറ്റാണ് 84 പേർ മരിച്ചത്. പൊതുപ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് കെ.എസ്.ഇ.ബി ചീഫ് സേഫ്റ്റി കമ്മിഷണറുടെയും സാമ്പത്തിക ഉപദേഷ്ടാവിന്റെയും കാര്യാലയം നൽകിയ മറുപടിയിലാണ് ഈ കണക്കുള്ളത്. അപകടമരണങ്ങളുടെ എണ്ണം കൂടുതൽ എറണാകുളം മേഖലയിലാണ്. 1,605 അപകടങ്ങളിലായി 19 സ്ഥിരം ജീവനക്കാരും 28 കരാർ ജീവനക്കാരും 223 പൊതുജനങ്ങളും ഷോക്കേറ്റ് മരിച്ചു. ഉപഭോക്താക്കൾക്കുള്ള സേവനപ്രവർത്തനങ്ങൾക്കിടെ 342 പേരാണ് മരിച്ചത്. മരിച്ചവരിൽ സ്‌കൂൾ കുട്ടികൾ എത്രയെന്നോ പ്രായം, ലിംഗഭേദം, ജില്ല തിരിച്ചുള്ള കണക്കുകളോ കെ.എസ്.ഇ.ബി ക്രോഡീകരിച്ചിട്ടില്ല. 2016 ഏപ്രിൽ ഒന്ന് മുതൽ 2026 ജൂൺ 30 വരെയുള്ള കണക്കാണിത്.

ലാഭത്തിൽ മുന്നിൽ, സുരക്ഷയിൽ പിന്നിൽ

വൈദ്യുതി ബോർഡ് നിലവിൽ ലാഭത്തിലാണെന്നാണ് സാമ്പത്തിക ഉപദേഷ്ടാവിന്റെ കാര്യാലയം വ്യക്തമാക്കുന്നത്. 2021-22 സാമ്പത്തിക വർഷം 97.66 കോടിയും 2024-25ൽ 571.22 കോടിയുമായിരുന്നു ലാഭം. ലാഭത്തിലായിട്ടും സർക്കാരിന് ലാഭവിഹിതം നൽകിയിട്ടില്ല.


 അപകടം മേഖല തിരിച്ച്


തിരുവനന്തപുരം റീജ്യൺ

അപകടം 1239
സ്ഥിരം ജീവനക്കാർ 18
കരാർ ജീവനക്കാർ 27
പൊതുജനം 230

ഉപഭോക്തൃ ഇൻസ്റ്റലേഷൻ

മരണം 265 പേർ

കോഴിക്കോട് റീജ്യൺ

അപകടം 1182
സ്ഥിരം ജീവനക്കാർ 15
കരാർ ജീവനക്കാർ 23
പൊതുജനം 191


കണ്ണൂർ റീജ്യൺ
അപകടം 611
സ്ഥിരം ജീവനക്കാർ 12
കരാർ ജീവനക്കാർ 13
പൊതുജനം 92

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA