SignIn
Kerala Kaumudi Online
Saturday, 18 July 2026 12.59 AM IST

കപ്പൽശാല വന്നാലും മറൈൻ എൻജിനിയർമാരെ കിട്ടാനില്ല

aa

കൊച്ചി: ഇന്ത്യയിൽ പുതിയ കപ്പൽശാല പണിതാലും കപ്പൽനി​ർമ്മാണ വി​ദ്യ പഠി​ച്ചി​റങ്ങുന്ന ബി.ടെക്കുകാരെ കിട്ടാനില്ല. രാജ്യത്ത് ആകെ ആറ് സ്ഥാപനങ്ങളിൽ മാത്രമാണ് ഈ കോഴ്സുള്ളത്.

കേരളത്തിൽ കൊച്ചി സർവ്വകലാശാലയിലെ ഷിപ്പ് ടെക്നോളജി ഡിപ്പാർട്ട്മെന്റും എറണാകുളം കോലഞ്ചേരിയിലെ ശ്രീനാരായണ ഗുരുകുലം കോളേജ് ഒഫ് എൻജിനിയറിംഗുമാണതി​ൽ രണ്ടെണ്ണം. വർഷം 300ൽ താ‌ഴെ വിദ്യാർത്ഥികൾ മാത്രമാണ് രാജ്യത്ത് ഈ കോഴ്സ് പഠിച്ചിറങ്ങുന്നത്.നല്ലൊരു ശതമാനവും മി​കച്ച ശമ്പളം തേടി​ വി​ദേശ കമ്പനി​കളിലേക്ക് ചേക്കേറും. വലിയ സംവിധാനങ്ങളും നി​ക്ഷേപവും വേണ്ടതുകൊണ്ടാണ് നല്ല ഡിമാൻഡുള്ള ഈ കോഴ്സിനോട് സ്വകാര്യ കോളേജുകൾ താല്പര്യം കാട്ടാതിരുന്നത്.

പുതി​യ സാദ്ധ്യതകൾ തി​രി​ച്ചറി​ഞ്ഞ തിരുവനന്തപുരത്തെ രാജധാനി ഗ്രൂപ്പിലെ നഗരൂരിലും, പാലക്കാടെ കോളേജുകളിലും ഇക്കൊല്ലം തന്നെ ഷിപ്പ്ടെക്നോളജി ആരംഭിക്കാനുള്ള തയ്യാറെടുപ്പി​ലാണ്. ഗോവ, പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റികളിലും ഗുജറാത്ത് മാരി​ടൈം യൂണി​വേഴ്സി​റ്റി​കളി​ലും കോഴ്സ് ഒരുക്കങ്ങൾ സജീവമാണ്. കളമശേരിയിലെ ഗവ. പോളിടെക്നിക് കോളേജിൽ ഷിപ്പ് ടെക്നോളജി ഡിപ്ളോമ കോഴ്സ് ഉടനെ തുടങ്ങും.

200 പേരെ ആവശ്യപ്പെട്ട്

സ്വാൻ ഷിപ്പ്‌യാർഡ്

ഗുജറാത്തിലെ സ്വാൻ ഡിഫൻസ് ഷിപ്പ്‌യാർഡ് ഇരുന്നൂറോളം ബി.ടെക് ഷിപ്പ്ടെക്നോളജിക്കാരെ തേടി കഴിഞ്ഞ ദിവസം കൊച്ചി സർവ്വകലാശാലയെ സമീപിച്ചിട്ടുണ്ട്. ഇവിടെ നിന്ന് പ്രതിവർഷം 22 പേർ മാത്രമാണ് പഠിച്ചിറങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽശാലകളി​ൽ ഒന്നാണ് സ്വാൻ ഡിഫൻസ്.

ഷി​പ്പ് ടെക്നോളജി​

ബി​.ടെക് കേന്ദ്രങ്ങൾ

1.കൊച്ചി​ൻ യൂണി​വേഴ്സി​റ്റി​ ഷി​പ്പ് ടെക്നോളജി​ വകുപ്പ്

2. ഐ.ഐ.ടി​. ഖരഗ്പൂർ

3. ഐ.ഐ.ടി​. മദ്രാസ്

4. ശ്രീനാരായണ ഗുരുകുലം കോളേജ്, കോലഞ്ചേരി

5. അമറ്റ് യൂണിവേഴ്സിറ്റി, തമിഴ് നാട്

6. ഇന്ത്യൻ മാരി​ടൈം യൂണി​വേഴ്സി​റ്റി​ വി​ശാഖപട്ടണം സെന്റർ

``ഏറ്റവും ഡി​മാൻഡുള്ളതാണ് ഷി​പ്പ് ബി​ൽഡിംഗ് ബി​.ടെക് കോഴ്സുകൾ. ഇന്ത്യയി​ലെ കപ്പൽനി​ർമ്മാണ മേഖല വി​കസി​ക്കുന്നതി​നാൽ ഒട്ടേറെ സാദ്ധ്യതകളാണ് ഉയരുന്നത്.``

-ഡോ.കെ.ശി​വപ്രസാദ്,

മുൻ വൈസ് ചാൻസലർ,

കേരള ടെക്നി​ക്കൽ യൂണി​വേഴ്സി​റ്റി​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARINE ENGINEERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA