
തിരുവനന്തപുരം: മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനുമായി ജി. വിവേകാനന്ദൻ തിരുവല്ലത്തെത്തി. 'മദ്രാസിലുള്ള മലയാള സിനിമയെ നമുക്ക് ഇവിടെ പറിച്ചു നടണം".- മുന്നിലുള്ള 75 ഏക്കർ മൊട്ടക്കുന്നിലേക്ക് ചൂണ്ടി കരുണാകരനോട് പറഞ്ഞു. കരുണാകരൻ അതിന് അനുമതി നൽകി. അങ്ങനെ 1980ൽ ആമൊട്ടക്കുന്നിൽ സർക്കാർ ഉടമസ്ഥതയിലുള്ള ചിത്രാഞ്ജലി സ്റ്റുഡിയോ പിറന്നു. എന്നാൽ അതിന് വഴിയൊരുക്കിയ ജി. വിവേകാനന്ദനെ മാറിവന്ന സർക്കാരുകളും സിനിമാക്കാരുമെല്ലാം മറന്നു.
സാഹിത്യകാരനും പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായിരുന്നു ജി. വിവേകാനന്ദൻ. കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ ആദ്യ എം.ഡി. പക്ഷേ ചിത്രാഞ്ജലിയുടെ ശില്പിയായ അദ്ദേഹത്തിന് ഇവിടെ സ്മാരകം പോലുമില്ല. സ്റ്റുഡിയോ നവീകരിച്ചപ്പോൾ വിവേകാനന്ദന്റെ സ്മരണ നിലനിറുത്തുമെന്ന് മുൻ സംസ്കാരിക മന്ത്രി സജി ചെറിയാൻ നിർദ്ദേശിച്ചിരുന്നു. പക്ഷേ ഫലമുണ്ടായില്ല. കെ.എസ്.എഫ്.ഡി.സിയുടെ തിയേറ്റർ നിർമ്മാണത്തിന് തുടക്കമിട്ടതും ജി. വിവേകാനന്ദനായിരുന്നു.
'കള്ളിച്ചെല്ലമ്മ"യുടെ തിരക്കഥാകൃത്ത്
ചെറുകഥ, നാടകം, നോവൽ തുടങ്ങി 67 ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. മലയാളത്തിലെ ആദ്യ ഓർവോ കളർ സിനിമ 'കള്ളിച്ചെല്ലമ്മ"യുടെ തിരക്കഥയും സംഭാഷണവും ജി. വിവേകാനന്ദന്റേതായിരുന്നു. 25-ാം വയസിലാണ് അദ്ദേഹം ആ നോവലെഴുതിയത്. ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, മഴക്കാറ്, ടാക്‌സി ഡ്രൈവർ, വാർഡ് നമ്പർ ഏഴ്, ഒരു യുഗസന്ധ്യ, വിസ തുടങ്ങി നിരവധി ചിത്രങ്ങളുടെ രചന നിർവഹിച്ചു.
'ജി. വിവേകാനന്ദനെ മാറിവന്ന സർക്കാരുകൾ വിസ്മരിക്കുന്നതിൽ വിഷമമുണ്ട്".
- പി. ലളിത, ഭാര്യ
- ഡോ. സുധ, ജി.വിവേകാനന്ദന്റെ സഹോദരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |