വിഴിഞ്ഞം: വിഴിഞ്ഞത്തെ കല്ലൻ കണവയ്ക്ക്(കട്ടിൽഫിഷ് ) സ്പെയിനിൽ വൻ ഡിമാൻഡേറുന്നു. വിഴിഞ്ഞം തീരത്തെത്തുന്ന കല്ലൻ കണവയിൽ ഭൂരിഭാഗവും സ്പെയിനിലേക്കാണ് കയറ്റിഅയയ്ക്കുന്നത്.
മത്സ്യബന്ധന സീസണിൽ ഇപ്പോൾ വിഴിഞ്ഞത്ത് ഏറ്റവും കൂടുതൽ ലഭിക്കുന്നത് കണവയാണെന്ന് മത്സ്യവ്യാപാരിയായ ഷെൽട്ടൺ പറയുന്നു. കയറ്റുമതി കൂടുതലായതിനാൽ പ്രാദേശിക മാർക്കറ്റിൽ കണവ ലഭ്യത കുറവാണ്. പ്രധാനമായും ഓലക്കണവ,ചതക്കണവ(സ്ക്വിഡ്),കല്ലൻ കണവ എന്നീ മൂന്നിനം കണവകളാണ് കയറ്റുമതി കമ്പനിക്കാർ എടുക്കുന്നത്. വിഴിഞ്ഞത്ത് നിലവിൽ കിലോഗ്രാമിന് 650 രൂപയാണ് വില.
ഇവ പ്രോസസ് ചെയ്ത് വിദേശ വിപണിയിലെത്തുമ്പോൾ വൻ വിലയാകും. വിഴിഞ്ഞത്തു നിന്നും ഇടനിലക്കാർ വഴി കൊച്ചിയിലേക്കും അവിടെ പ്രോസസിംഗ് നടത്തിയ ശേഷം സ്പെയിൻ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |