
ചൂടും പൊടിയും അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മുടിയുടെ ആരോഗ്യവും വലിയ രീതിയിൽ ബാധിക്കപ്പെടുന്നുണ്ട്. മുടി കൊഴിച്ചിൽ, സ്വാഭാവിക തിളക്കം നഷ്ടപ്പെട്ട് ചുരുണ്ടുപോവുക എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരും നേരിടുന്നത്. മുടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ കൃത്യമായ ഇടവേളകളിൽ എണ്ണ പുരട്ടുന്നത് വളരെയധികം നല്ലതാണ്. എണ്ണയിൽ ഏതൊക്കെ ചേരുവകളടങ്ങിയിരിക്കുന്നു എന്നത് അനുസരിച്ച് ലഭിക്കുന്ന ഫലത്തിലും വ്യത്യാസമുണ്ടാകും അത്തരത്തിൽ ആഴ്ച്ചകൾക്കുള്ളിൽ മാറ്റം പ്രകടമാകുന്ന കൂട്ടിനെക്കുറിച്ചാണ് താഴെ ചേർക്കുന്നത്.
വെളിച്ചെണ്ണ, വെളുത്തുള്ളി, കറുത്ത ജീരകം (ബ്ളാക്ക് സീഡ്) എന്നിവയാണ് ഈ കൂട്ടിന്റെ പ്രധാന ചേരുവ. അതിനാൽ തന്നെ ചേരുവകൾ തിരഞ്ഞ് വീടിന് പുറത്തേയ്ക്ക് പോകേണ്ട ആവശ്യമില്ല.
തയ്യാറാക്കേണ്ട വിധം
ആദ്യമായി മൂന്നോ നാലോ വെളുത്തുള്ളി ചതച്ചെടുക്കുക. ഇതിലേയ്ക്ക് വെളിച്ചെണ്ണ, കറുത്ത ജീരകം എന്നിവ ഒരു സ്പൂൺ വീതം ചേർക്കാവുന്നതാണ്. ഈ കൂട്ട് കുറഞ്ഞ തീയിൽ അഞ്ച് മിനിറ്റ് ചൂടാക്കുക. തണുത്ത ശേഷം അരിച്ചെടുക്കാവുന്നതാണ്. വേർതിരിച്ചെടുത്ത ശേഷം തലയോട്ടിയിലാണ് നേരിട്ട് പുരട്ടേണ്ടത്. പതിയെ അഞ‌്ച് മിനിറ്റെങ്കിലും മസാജ് ചെയ്യുക . തുടർന്ന് ഒരു മണിക്കൂർ വരെ തലയിൽ സൂക്ഷിക്കുക ശേഷം കഴുകി കളയാവുന്നതാണ്. മുടി കൊഴിച്ചിൽ മാറ്റാനും മുടി സ്മൂത്തായി തിളങ്ങാനും ഈ കൂട്ട് ശീലമാക്കിയാൽ മതിയാകും. .
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |