SignIn
Kerala Kaumudi Online
Friday, 06 November 2026 1.50 PM IST

ജയിലർ 2 മുതൽ ഗിറ്റാർ പടക്കം വരെ; ദീപാവലി വിപണിയിൽ ഇത്തവണ താരങ്ങൾ ഇവർ

fire-crackers
പ്രതീകാത്മക ചിത്രം

കൊല്ലം: ജയിലർ 2, വിക്രം, ആംഗ്രി ബേർഡ്സ് സിനിമാ പേരുകളല്ല, ദീപാവലി വിപണിയിലെ പടക്കങ്ങളുടെ പേരുകളാണ്. കൂടാതെ കുട്ടികളെ ആകർഷിക്കാൻ ഗിറ്റാർ പടക്കവും ദുബായ് ഫൗണ്ടനും പുതുമുഖങ്ങളായെത്തിയിട്ടുണ്ട്. വർണവിസ്മയം തീർക്കുന്ന പടക്കങ്ങൾക്കാണ് ഇത്തവണ ആവശ്യക്കാരേറെ.

ഓരോ സ്ട്രിംഗിലും വ്യത്യസ്ത ശബ്ദവും വെളിച്ചവും തീർക്കുന്ന ഗിറ്റാർ പടക്കത്തിന് 550 രൂപയാണ് വില. ദുബായ് ഫൗണ്ടന്റെ വില 3,000 രൂപയ്ക്ക് മുകളിലാണ്. പടക്കങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് ഒഴിവാക്കാൻ 18 ഇനങ്ങൾ ഉൾപ്പെടുത്തിയ ഗിഫ്റ്റ് ബോക്സുകളും വ്യാപാരികൾ ഒരുക്കിയിട്ടുണ്ട്. 250 രൂപ മുതലാണ് നിരക്ക്. ഇനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വിലയും ഉയരും.

അഞ്ച് സെന്റീമീറ്റർ മുതൽ 750 സെന്റീമീറ്റർ വരെ നീളത്തിലുള്ള കമ്പിത്തിരികളും വിപണിയിലുണ്ട്. 10 രൂപ മുതൽ 750 രൂപ വരെയാണ് ഇവയുടെ വില. വിവിധ നിറങ്ങളും ശബ്ദങ്ങളും വെളിച്ചവും തീർക്കുന്ന പടക്കങ്ങൾക്കാണ് വിപണിയിൽ പ്രിയമേറെ.

റോക്കറ്റുപോലെ വില


അലൂമിനിയം പൗഡർ, സൾഫർ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വില ഇറാൻ-അമേരിക്ക യുദ്ധത്തെ തുടർന്ന് മൂന്നിരട്ടിയായതോടെ പടക്ക വിലയും കുതിച്ചുയർന്നു. വിലക്കയറ്റത്തിനൊപ്പം അനധികൃത കച്ചവടവും വ്യാപാരികൾക്ക് തിരിച്ചടിയായി. സുപ്രീം കോടതി നിരോധിച്ചിട്ടും തമിഴ്നാട് കേന്ദ്രീകരിച്ച് ഓൺലൈൻ പടക്കവിൽപ്പനയും സജീവമാണ്.

English Summary

New varieties of firecrackers are attracting attention in Kerala's Diwali market. Jailer, Vikram and Angry Birds are among the popular firecracker names this season. Guitar crackers priced at ₹550 and Dubai Fountain crackers costing over ₹3,000 are among the new attractions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIWALI CRACKERS KERALA, JAILER FIRECRACKERS, VIKRAM CRACKERS, GUITAR CRACKERS PRICE, DUBAI FOUNTAIN CRACKERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA