SignIn
Kerala Kaumudi Online
Friday, 09 October 2026 12.30 PM IST

വിയർപ്പൊഴുക്കാതെ 10 മാസംകൊണ്ട് കുറച്ചത് 45 കിലോ: പിന്നിലുള്ളത് സിംപിൾ സൂത്രവിദ്യ

sakshi-singh
സാക്ഷി സിംഗ് ശരീര ഭാരം കുറയ്ക്കുന്നതിന് മുൻപും ശേഷവും

ശരീരഭാരം കുറയ്ക്കാൻ പലതരത്തിലുള്ള ഡയറ്റുകൾ പരീക്ഷിക്കുന്നവരാണ് ഇന്ന് ഏറെയും. ഇതിനായി മണിക്കൂറുകളോളം ജിമ്മിൽ ചെലവഴിക്കുന്നവരുമുണ്ട്. എന്നാൽ ചിട്ടയായ ഭക്ഷണക്രമത്തിലൂടെ ശരീരഭാരം കുറയ്ക്കാമെന്ന് സ്വന്തം അനുഭവത്തിലൂടെ തെളിയിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായ സാക്ഷി സിംഗ്.

വെറും 10 മാസംകൊണ്ട് 45 കിലോയിലധികം ഭാരം കുറച്ച സാക്ഷിയുടെ ഭക്ഷണക്രമമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 115 കിലോയോളം ഭാരമുണ്ടായിരുന്ന സാക്ഷി 10 മാസംകൊണ്ട് 70 കിലോയിലേക്ക് എത്തുകയായിരുന്നു. ശരീരഭാരം കുറയ്ക്കാൻ എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിച്ചിരുന്നതെന്നും ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെയായിരുന്നെന്നും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സാക്ഷി.

പ്രോട്ടീനും നാരുകളും നിറഞ്ഞ പ്രഭാതഭക്ഷണം

അതിരാവിലെ ബ്ലൂ ടീ, ജീരകവും അയമോദകവും ചേർത്ത വെള്ളം അല്ലെങ്കിൽ നാരങ്ങയും തേനും ചേർത്ത വെള്ളം ഇതിലേതെങ്കിലുമാകും. പ്രഭാതഭക്ഷണം ഓരോ ദിവസവും വ്യത്യസ്തമായിരിക്കും. ചെറുപയർ ദോശ, കൊഴുപ്പ് കുറഞ്ഞ പനീർ വിഭവങ്ങൾ, പനീർ ചേർത്ത റാഗി ദോശ, പച്ചക്കറികൾ ചേർത്ത ഓട്സ് എന്നിയാണ് തെരഞ്ഞെടുത്തിരുന്നത്. പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾക്കാണ് സാക്ഷി കൂടുതൽ പ്രധാന്യം നൽകിയത്.

ഉച്ചഭക്ഷണം

ഉച്ചഭക്ഷണത്തിൽ തവിടുള്ള ചോറിനൊപ്പം ചെറുപയർ കറി, സോയയും കടലയും ചേർത്ത കറിയുമാണ് കഴിച്ചിരുന്നത്. ചപ്പാത്തിയാണെങ്കിൽ ചെറുപയർകറി, ചീരയും പരിപ്പും ചേർത്ത തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരുന്നത്. ചില ദിവസങ്ങളിൽ എണ്ണയോ നെയ്യോ ചേർക്കാതെ പാചകം ചെയ്ത ചിക്കനും ഉൾപ്പെടുത്തിയിരുന്നു. ഭക്ഷണത്തോടൊപ്പം വെള്ളരിക്ക, കാരറ്റ്, ഉള്ളി എന്നിവ ചേർത്ത സാലഡും നിർബന്ധമാണ്. ഏകദേശം 400–650 കലോറിയും 25–50 ഗ്രാം പ്രോട്ടീനും ലഭിക്കുന്ന രീതിയിലായിരുന്നു സാക്ഷി ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നത്.

ലഘുഭക്ഷണം

വൈകിട്ട് ലഘുഭക്ഷണമായിരുന്നു സാക്ഷിയുടെ രീതി. വിശപ്പ് തോന്നുമ്പോൾ പഴങ്ങൾ, വറുത്ത കടല തുടങ്ങിയവയായിരുന്നു കഴിച്ചിരുന്നത്. ഏകദേശം 100-200 കലോറി ലഭിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ ക്രമീകരണം.

രാത്രി ഭക്ഷണം ലളിതം

രാത്രി ഭക്ഷണത്തിൽ പനീർ അല്ലെങ്കിൽ ചിക്കൻ സൂപ്പ്, പച്ചക്കറികൾ ചേർത്ത ചെറുപയർ സൂപ്പ്, വെജിറ്റബിൾ സൂപ്പ്, ലെമൻ കൊറിയാണ്ടർ സൂപ്പ് തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരുന്നത്. കൂടുതൽ വിശപ്പ് തോന്നുന്ന ദിവസങ്ങളിൽ ചപ്പാത്തിയും ചീര പരിപ്പ് കറിയും കഴിച്ചിരുന്നു. ഏകദേശം 200-400 കലോറി ലഭിക്കുന്ന രീതിയിലായിരുന്നു രാത്രിയിലെ ഭക്ഷണക്രമം.

പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പഞ്ചസാരയും എണ്ണയിൽ പൊരിച്ചതുമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കരുത്. പകരം പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം. മാത്രമല്ല രാത്രി ഭക്ഷണം കഴിച്ച് 12 മണിക്കൂർ കഴിഞ്ഞ് മാത്രമെ പ്രഭാതഭക്ഷണം കഴിക്കാൻ പാടുള്ളൂവെന്നും സാക്ഷി പറയുന്നു.

English Summary

Many people today try various types of diets and spend hours at the gym to lose weight. However, social media content creator Sakshi Singh has proven through her own experience that weight loss can be successfully achieved through a disciplined and systematic diet plan.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAKSHI SINGH DIET, SAKSHI SIGH WEIGHT LOSE JOURNEY, WEIGHT LOSE DIET, HEALTH, VIRAL DIET PLAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE