SignIn
Kerala Kaumudi Online
Friday, 04 September 2026 1.16 AM IST

'ഇന്നവേഷൻ പ്രതിഭകൾക്ക് സഹായം നൽകും'

p

കൊച്ചി: ഇന്നവേഷൻ മേഖലയിലെ പ്രതിഭകൾക്ക് സർക്കാർ സാങ്കേതിക സഹായം നൽകുമെന്ന് വ്യവസായ ഐ.ടി., എ.ഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മികച്ച ആശയങ്ങൾക്ക് വിപണി കണ്ടെത്താൻ സർക്കാർ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെക്‌ഫെഡ് സംഘടിപ്പിക്കുന്ന ടെക്കോൺ 26 കാക്കനാട് കിൻഫ്രയിൽ എ.ഐ സ്മാർട്ട് വില്ലേജ് സെമിനാറും ചർച്ചയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാഗതസംഘം ചെയർമാനും ഫിഷറീസ് സാമൂഹികനീതി വകുപ്പ് മന്ത്രിയുമായ വി.ഇ അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ടെക്‌ഫെഡ് സംസ്ഥാന ചെയർമാൻ ജലീൽ കാടാമ്പുഴ, കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ഡോ. സിയാദ് തുടങ്ങിയവർ സംസാരിച്ചു.

ജനറൽ കൺവീനർ എ.വി നബീൽ, സംഘാടക സമിതി ഭാരവാഹികളായ അസ്‌ലം വി.കെ., സി.കെ ഷാമിർ, അനസ് ചേരുമ്മൂടൻ, പി.എ മുഹമ്മദ് സാഹിർ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എൻ.വി.സി അഹമ്മദ്, അഷറഫ് മൂപ്പൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TECHON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360