
കൊച്ചി: അമേരിക്കയിൽ നാണയപ്പെരുപ്പം ശക്തമായതിനാൽ ഫെഡറൽ റിസർവ് പലിശ കൂട്ടുമെന്ന ആശങ്കയിൽ സ്വർണ വില കുത്തനെ ഇടിയുന്നു. ഇന്നലെ രാജ്യാന്തര വില ഔൺസിന് 4,420 ഡോളറിലേക്ക് താഴ്ന്നു. കേരളത്തിൽ പവൻ വില 1,360 രൂപ കുറഞ്ഞ് 1,13,520 രൂപയിലെത്തി. ഗ്രാമിന്റെ വില 170 രൂപ ഇടിഞ്ഞ് 14,190 രൂപയിലെത്തി. കനത്ത ചാഞ്ചാട്ടമാണ് ഒരു മാസത്തിനിടെ സ്വർണ വിലയിൽ ദൃശ്യമായത്.
അമേരിക്കൻ ഫെഡറൽ റിസർവ് സെപ്തംബറിൽ പലിശ നിരക്ക് ഉയർത്തുമെന്നാണ് വിലയിരുത്തുന്നത്. ഡോളറും അമേരിക്കൻ ബോണ്ടുകളുടെ വരുമാനവും ശക്തിയാർജിച്ചതോടെ പലിശ വരുമാനം നൽകാത്ത സ്വർണത്തിൽ നിന്ന് നിക്ഷേപകർ പണം പിൻമാറി. എന്നാൽ സ്വർണത്തിന്റെ ദീർഘകാല മുന്നേറ്റ സാദ്ധ്യതകൾ ശക്തമാണെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
ഫെഡറൽ റിസർവിന്റെ പലിശനയം
ഡോളറിന്റെ മൂല്യത്തിലെ ചലനങ്ങൾ
അമേരിക്കൻ ബോണ്ട് യീൽഡുകൾ
തൊഴിൽ വിപണി കണക്കുകൾ
ആഗോള സാമ്പത്തിക അനിശ്ചിതത്വം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |