SignIn
Kerala Kaumudi Online
Saturday, 22 August 2026 11.33 PM IST

മനുഷ്യനേക്കാൾ വേഗത്തിൽ റോബോട്ട്; 100 മീറ്റർ പൂർത്തിയാക്കിയത് ഒമ്പത് സെക്കൻഡിൽ

chinese-humanoid-robot
ചൈനീസ് ഹ്യൂമനോയ്‌ഡ് റോബോട്ട് 'ലൈറ്റ്നിംഗ്'

ബെയ്‌ജിംഗ്: ലോക റെക്കാഡ് വേഗത മറികടന്ന് ചൈനീസ് ഹ്യൂമനോയ്‌ഡ് റോബോട്ട്. ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഹോണർ വികസിപ്പിച്ച ലൈറ്റ്നിംഗ് എന്ന റോബോട്ടാണ് 100 മീറ്റർ ദൂരം 9.32 സെക്കൻഡിൽ ഓടിയെത്തിയത്. ജമൈക്കൻ ഇതിഹാസ താരം ഉസൈൻ ബോൾട്ടിന്റെ 9.58 സെക്കൻഡ് ലോക റെക്കാഡിനേക്കാൾ വേഗത്തിലാണ് ലൈറ്റ്നിംഗ് ഓടി തീർത്തത്.

ഇന്ന് മുതൽ ബെയ്‌ജിംഗിൽ ആരംഭിച്ച രണ്ടാം ലോക ഹ്യൂമനോയ്‌‌ഡ് റോബോട്ട് ഗെയിംസിന് മുന്നോടിയായി നടന്ന പരീക്ഷണ മത്സരത്തിലാണ് ലൈറ്റ്നിംഗിന്റെ പ്രകടനം. മണിക്കൂറിൽ ഏകദേശം 52.2 കിലോമീറ്റർ വേഗതയ്ക്ക് തുല്യമായ 14.5 മീറ്റർ/സെക്കൻഡ് വേഗതയാണ് റോബോട്ട് കൈവരിച്ചത്. 2009ൽ ബെർലിനിൽ നടന്ന ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലാണ് ഉസൈൻ ബോൾട്ട് 9.58 സെക്കൻഡിൽ 100 മീറ്റർ ഓടി ലോക റെക്കാഡ് സ്ഥാപിച്ചത്.

നിർമാണം, ലോജിസ്റ്റിക്സ്, ഉപഭോക്തൃ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെയും ഹാർഡ്‌വെയറിലെയും മുന്നേറ്റങ്ങൾ റോബോട്ടുകളുടെ ഉപയോഗം കൂടുതൽ വ്യാപിപ്പിക്കുമെന്നാണ് ചൈനയുടെ പ്രതീക്ഷ.ഏപ്രിലിൽ നടന്ന ബെയ്‌ജിംഗ് ഹാഫ് മാരത്തണിലും ലൈറ്റ്നിംഗ് ശ്രദ്ധ നേടിയിരുന്നു. 21 കിലോമീറ്റർ ദൂരം 50 മിനിറ്റും 26 സെക്കൻഡും കൊണ്ട് പൂർത്തിയാക്കിയ റോബോട്ട്, മനുഷ്യരുടെ പുരുഷ വിഭാഗത്തിലെ ലോക റെക്കാഡ് വേഗതയേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ഹാഫ് മാരത്തണിന്റെ സമയത്ത് റോബോട്ടിന് 169 സെന്റിമീറ്റർ ഉയരവും 9.5 സെന്റിമീറ്റർ നീളമുള്ള കാലുകളുമായിരുന്നു. ലോക ഹ്യൂമനോയ്ഡ് റോബോട്ട് ഗെയിംസിന് മുന്നോടിയായി കാലുകളുടെ നീളം 10 സെന്റിമീറ്റർ വർദ്ധിപ്പിച്ച് 1.05 മീറ്ററാക്കിയതായി ചൈനയിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

English Summary

A Chinese humanoid robot named Lightning, developed by smartphone maker Honor, reportedly ran 100 metres in 9.32 seconds, beating Usain Bolt’s 9.58-second world record. The feat was achieved during a test event ahead of the World Humanoid Robot Games in Beijing. Lightning had earlier completed the Beijing Half Marathon in 50 minutes and 26 seconds, highlighting China’s growing focus on humanoid robots and AI technology.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HUMANOID ROBOT, LATESTNEWS, USAIN BOLT, TECH NEWS, LIFESTYLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY