
ഹരിപ്പാട്: നരേന്ദ്രമോദി സർക്കാരിന്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി കരുവാറ്റ 12-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ.മണിയൻ അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന കൗൺസിലംഗം ദിലീപ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി ഹരിപ്പാട് മണ്ഡലം പ്രസിഡന്റ് പി.സുമേഷ്, കരുവാറ്റ സൗത്ത് പ്രസിഡന്റ് ഇൻചാർജ് മോഹനൻ, ഒ.ബി.സി മോർച്ച ആലപ്പുഴ സൗത്ത് ജില്ലാ സെക്രട്ടറി ബിജു ഭാർഗവൻ, മഹിളാ മോർച്ച ഹരിപ്പാട് മണ്ഡലം പ്രസിഡന്റ് ജൂലി , ബി.ജെ.പി കരുവാറ്റ സൗത്ത് ജനറൽ സെക്രട്ടറി ഇൻചാർജ് ജയശ്രീ, ബി.ജെ.പി ബൂത്ത് പ്രസിഡന്റ് വിഷ്ണു മണ്ണംമ്പള്ളിൽ,സബീഷ്, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |