SignIn
Kerala Kaumudi Online
Thursday, 18 June 2026 4.45 AM IST

ലഹരിമാഫിയയെ ഒതുക്കും: ജില്ലാ പൊലീസ് മേധാവി

ടി.കെ.വിഷ്ണു പ്രദീപ് ചുമതലയേറ്റു

ആലപ്പുഴ: ലഹരിമാഫിയക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് പറഞ്ഞു. ചുമതലയേറ്റെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബർ ഇടങ്ങളിലെ തട്ടിപ്പുകൾക്കെതിരെ ബോധവത്കരണം നടത്തും. സ്ത്രീസുരക്ഷ ഉറപ്പാക്കും. ആലപ്പുഴക്കാർ നല്ലവരും സത്യസന്ധരും കഠിനാദ്ധ്വാനം ചെയ്യുന്നവരുമാണെന്നാണ് മനസിലാക്കിയിട്ടുള്ളത്. ജില്ല പൊലീസ് മികച്ചപ്രവർത്തനമാണ് കാഴ്ചവെച്ചിട്ടുള്ളത്. അത് അതേരീതിയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ വിഷ്ണുപ്രദീപ് കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവിയായിരുന്നു. 2018 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. അഭിഭാഷകൻ ടി.കെ. സുധാകരന്റെയും എലിസബത്തിന്റെയും മൂത്തമകനാണ്. ഒറ്റപ്പാലത്ത് എ.എസ്.പി ട്രെയിനിയായാണ് തുടക്കം. തുടർന്ന് തലശേരിയിലും പേരാമ്പ്രയിലും എ.എസ്.പിയായും കെ.എ.പി നാലാം ബറ്റാലിയനിൽ കമാൻഡന്റായും ഇടുക്കി ജില്ല പൊലീസ് മേധാവിയായും പ്രവർത്തിച്ചു. എൻജിനിയറിംഗ് ബിരുദധാരിയാണ്. ചെന്നൈയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായി ജോലി ചെയ്തിരുന്നു. ഭാര്യ : ഡോ. അഞ്ജലി വി. രാമൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL