
ആലപ്പുഴ : അധികാരത്തിലെത്തിയാൽ എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും സൗജന്യ യാത്ര എന്ന ഉറപ്പ് പാലിക്കാതെ കേരളത്തിലെ മുഴുവൻ വനിതകളെയും കബളിപ്പിക്കുന്ന നിലപാടാണ് സംസ്ഥാനത്തെ യു.ഡി.എഫ്. സർക്കാർ സ്വീകരിക്കുന്നതെന്ന് ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ ആരോപിച്ചു. മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനു മുന്നിൽ നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം മഹിളാ മോർച്ച ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്റ് പ്രീതി ഷാജി അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |