
അമ്പലപ്പുഴ : പ്രിയദർശിനി വനിതാ സൗജന്യയാത്ര നടപ്പാക്കിയ സർക്കാരിന് അഭിവാദ്യം അർപ്പിച്ചു അമ്പലപ്പുഴ വടക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബസിന് സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ എ.ആർ.കണ്ണൻ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് ഉണ്ണി കൊല്ലം പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ അഡ്വ. ആർ. സനൽകുമാർ. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസ്, സീന ടീച്ചർ,ഗീത വാവച്ചി ,ഷിത ഗോപിനാഥ്, ആർ.വി.ഇടവന, സാബു വെള്ളാപ്പള്ളി, നജീഫ് അരീശ്ശേരി , നിസാർ വെള്ളാപ്പള്ളി, ഷാജി ഉസ്മാൻ സുൽത്താന, ടി .എസ്. കബീർ, മുംതാസ്, ഹസീന തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |