SignIn
Kerala Kaumudi Online
Friday, 19 June 2026 2.33 AM IST

സെൻസസ്: സെൽഫ് എന്യൂമറേഷന് തുടക്കം

ആലപ്പുഴ: സെൻസസ് 2027ഒന്നാം ഘട്ടത്തിന്റെ ഭാഗമായി വ്യക്തികൾക്ക് സ്വയം കുടുംബത്തിന്റെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാൻ അവസരമൊരുക്കുന്ന സെൽഫ് എന്യൂമറേഷൻ (എസ്.ഇ) സൗകര്യത്തിന് തുടക്കമായി. ജില്ലാ കളക്ടർ ഷാജി വി.നായർ, ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ, റെജി ചെറിയാൻ എം.എൽ.എ, എഴുത്തുകാരൻ അഖിൽ പി.ധർമ്മജൻ, ഛായാഗ്രാഹകൻ മനോജ് പിള്ള എന്നിവർ സൗകര്യം പ്രയോജനപ്പെടുത്തി. 30 വരെ സൗകര്യം ലഭ്യമാണ്.

ആദ്യം https://se.census.gov.in വഴി പോർട്ടലിൽ പ്രവേശിക്കുക. സംസ്ഥാനം തിരഞ്ഞെടുത്ത് ക്യാപ്ച നൽകി ഡിജിറ്റൽ മാപ്പിൽ നിങ്ങളുടെ വീട് അടയാളപ്പെടുത്തുക.കുടുംബനാഥൻ/നാഥയുടെ പേര് നൽകുക. ഇത് മനസിലാക്കാൻ സഹായിക്കുന്നതിനുള്ള ടൂൾടിപ്പ് ഈ ഫീൽഡിന് സമീപമുണ്ടാകും. വീട്ടിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ മൊബൈൽ നമ്പർ നൽകുക. ഒരു വീടിന് ഒരു നമ്പറെ ഉപയോഗിക്കാനാവൂ.

തുടർന്ന് ഭാഷതിരഞ്ഞെടുക്കുക. ഇത് പിന്നീട് മാറ്രാൻ സാധിക്കില്ല. സ്ഥിരീകരിക്കാനും തുടരാനും നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒറ്റത്തവണ ഒ.ടി.പി നൽകുക. ജില്ല തിരഞ്ഞെടുത്ത് പിൻ കോഡ് (ഓപ്ഷണൽ )ഗ്രാമം/പട്ടണം, ലൊക്കാലിറ്റി അടുത്തുള്ള ലാൻഡ്മാർക്ക് എന്നിവയുടെ പേരും നൽകുക. സെർച്ച് ക്ലിക്ക് ചെയ്യുക.

താമസിക്കുന്ന കെട്ടിടത്തിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തുന്നതിനായി ദൃശ്യമാകുന്ന റെഡ് മാർക്കർ കൃത്യമായി നിങ്ങൾ താമസിക്കുന്ന കെട്ടിടത്തിലേക്ക് ഡ്രാഗ് ചെയ്യുക. ശേഷം സേവ് ആൻഡ് നെക്‌സ്റ്റ് ക്ലിക്ക് ചെയ്യുക. ലൊക്കേഷൻ വിവരങ്ങൾ സാധുകരിക്കുന്നതിനുള്ള സ്ഥിരീകരണ സന്ദേശം ലഭിക്കും.

വീടുകളുടെ പട്ടിക തയ്യാറാക്കുന്നതിനും വീടുകളുടെ സെൻസസിനുമുള്ള ചോദ്യാവലി പൂരിപ്പിക്കുക. നിർദ്ദിഷ്ട ചോദ്യങ്ങൾക്കുള്ള സഹായത്തിനായി നോട്ട്‌സ്,(ചോദ്യങ്ങൾക്ക് താഴെ) ടൂൾടിപ്പുകൾ', 'എഫ്.എ.ക്യു' എന്നിവ ഉപയോഗിക്കുക. കെട്ടിട നമ്പർ, സെൻസസ് വീട്ട് നമ്പർ, സെൻസസ് വീടിന്റെ ഉപയോഗം തുടങ്ങിയ ചില വിശദാംശങ്ങൾ എന്യൂമറേറ്റർ ഫീൽഡ് സന്ദർശന വേളയിൽ പ്രത്യേകം രേഖപ്പെടുത്തും.

ഡാറ്റ എഡിറ്റ് ചെയ്യാം,​

ഡ്രാഫ്റ്റായി സൂക്ഷിക്കാം

# നൽകിയിട്ടുള്ള ഡാറ്റ സെക്ഷൻ തിരിച്ച് പുനഃപരിശോധിക്കാൻ പ്രിവ്യൂ സ്‌ക്രീൻ ഉപയോഗിക്കാൻ കഴിയും. ഈ ഘട്ടത്തിൽ ഡാറ്റ എഡിറ്റ് ചെയ്യാം. അന്തിമമാക്കുന്നതിനും, അവസാന തീയതിക്ക് മുമ്പായി സമർപ്പിക്കുന്നതിനും വിവരങ്ങൾ ഡ്രാഫ്റ്റായി സൂക്ഷിക്കാവുന്നതാണ്

# എല്ലാം പൂർത്തിയായെന്ന് ഉറപ്പായാൽ 'ഫൈനൽ സബ്മിറ്റ്' ക്ലിക്കുചെയ്യുക. ഈ പ്രവർത്തനത്തിന് ശേഷം എന്യൂമറേറ്റർക്ക് മാത്രമെ എഡിറ്റ് ചെയ്യാനാവു. നിർദ്ദേശിച്ച അവസന തീയതിക്ക് മുമ്പ് അന്തിമമായി സമർപ്പിച്ചില്ലെങ്കിൽ സെൽഫ് എന്യൂമറേഷൻ പൂർത്തിയായതായി കണക്കാക്കുന്നതല്ല

# വിജയകരമായി സമർപ്പിച്ചാൽ ഒരു 11 അക്ക എസ്.ഇ ഐ.ഡി (മുമ്പിൽ 'എച്ച്' എന്ന് ചേർത്ത്) ലഭിക്കും. ഇത് എസ്.എം.എസ്, ഇമെയിൽ (നൽകിയിട്ടുണ്ടെങ്കിൽ) എന്നിവയിലൂടെയും ലഭിക്കും. രജിസ്റ്റർ ചെയ്ത മോബൈൽ നമ്പർ വഴി പോർട്ടലിൽ നിന്ന് പിന്നീടുള്ള ദിവസങ്ങളിൽ എസ്.ഇ ഐ.ഡി വീണ്ടെടുക്കാം

# ഒരു സെൻസസ് എന്യൂമറേറ്റർ വീട് സന്ദർശിക്കുമ്പോൾ എസ്.ഇ ഐ.ഡി അവരുമായി പങ്കിടുക എന്യൂമറേറ്ററുമാരുടെ മൊബൈലിലുടെ എസ്.ഇ ഐ.ഡികളുമായി നിങ്ങളുടെ എസ്.ഇ.ഐ.ഡി പൊരുത്തപ്പെടുന്നുവെങ്കിൽ എസ്.ഇ ഡാറ്റ ഉറപ്പുവരുത്തുകയും സ്വീകരിക്കുകയും സമർപ്പിക്കുകയും ചെയ്യും.
പൊരുത്തപ്പെടാത്ത പക്ഷം എന്യൂമറേറ്റർ വിവരങ്ങൾ പുതുതായി ശേഖരിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL