SignIn
Kerala Kaumudi Online
Friday, 03 July 2026 4.37 AM IST

സ്‌പെഷ്യൽ സ്‌കൂളിന് മുന്നിൽ മെറ്റൽ കൂന,​ പ്രവേശനം ദുസഹം

jkh

തുറവൂർ: ദേശീയപാതയിൽ ഉയരപ്പാത നിർമ്മാണ സാമഗ്രികൾ സ്‌കൂളിന് മുന്നിൽ കൂട്ടിയിട്ടിരിക്കുന്നത് വിദ്യാർത്ഥികൾക്ക് ദുരിതമാകുന്നു. തുറവൂരിലെ സാൻജോസദൻ സ്പെഷൽ സ്കൂളിന് മുന്നിലാണ് മെറ്റൽ ഉൾപ്പടെയുള്ള സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നത്. വിദ്യാർത്ഥികൾക്കും സ്കൂൾ ബസുകൾക്കും ഇത് തടസമായതോടെ രാവിലെയും വൈകിട്ടും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ചേർത്തലയിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന വാഹനങ്ങൾ നിലവിൽ സർവീസ് റോഡിലൂടെയാണ് കടന്നുപോകുന്നത്. നിർമ്മാണസാമഗ്രികൾ റോഡരികിൽ കൂമ്പാരമായി കിടക്കുന്നതിനാൽ സ്കൂൾ ബസുകൾക്ക് സുരക്ഷിതമായി സ്കൂൾ വളപ്പിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

അദ്ധ്യാപകർക്ക് ട്രാഫിക് ഡ്യൂട്ടി!

# തുറവൂർ–അരൂർ ഉയരപ്പാത നിർമ്മാണത്തിന്റെ ഭാഗമായുള്ള മെറ്റലും അപ്രോച്ച് റോഡിനായുള്ള കോൺക്രീറ്റ് ബീമുകളുമാണ് സ്‌കൂളിന്

മുന്നിൽ സൂക്ഷിച്ചിരിക്കുന്നത്

# സ്പെഷൽ സ്കൂളിലെ അദ്ധ്യാപകർ ദേശീയപാതയുടെ മധ്യത്തിൽ നിന്ന് ഗതാഗതം നിയന്ത്രിച്ചാണ് പലപ്പോഴും ബസുകളെ സ്കൂളിലേക്ക് കയറ്റിവിടുന്നതും തിരിച്ചിറക്കുന്നതും

# വിദ്യാർത്ഥികളുമായി സ്വന്തം വാഹനങ്ങളിലോ,​ കാൽനടയായോ എത്തുന്ന രക്ഷിതാക്കൾക്കും ദേശീയപാത മുറിച്ചുകടക്കാൻ ഏറെ നേരം കാത്തുനിൽക്കേണ്ടി വരുന്നുണ്ട്

# പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഇത് വലിയ സുരക്ഷാ ഭീഷണിയും ബുദ്ധിമുട്ടും സൃഷ്ടിക്കുന്നതായി രക്ഷിതാക്കൾ പറയുന്നു.

നിർമ്മാണ കമ്പനി വാർഡൻമാരെ നിയോഗിച്ച് ഗതാഗതം നിയന്ത്രിക്കണമെന്നതാണ് സ്കൂൾ അധികൃതരുടെ ആവശ്യം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL