
ചാരുംമൂട് : മഹിളാ മോർച്ച ചാരുംമൂട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃയോഗവും ആരോഗ്യബോധവൽക്കരണക്ലാസും ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് പൊന്നമ്മ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചാരുംമൂട് മണ്ഡലം പ്രസിഡന്റ് ദീപ ജ്യോതിഷ് അദ്ധ്യക്ഷയായി. ജില്ലാ ജനറൽ സെക്രട്ടറി പുഷ്പ മുഖ്യപ്രഭാഷണം നടത്തി. അജിതാബിനു പ്രമേയം അവതരിപ്പിച്ചു. ബോധവൽക്കരണക്ലാസ് ബി.ജെ.പി ചാരുംമൂട് മണ്ഡലം പ്രസിഡന്റ് ജി.ശ്യാംക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ.കാർത്തിക മോഹൻ ക്ലാസ് നയിച്ചു. കെ സഞ്ചു, വിഷ്ണു ചാരുംമൂട്, സുമ ഉപാസന, അജിതാ എസ് കുമാർ, ആര്യ, രാജമ്മ ഭാസുരൻ, രമ്യ പ്രസാദ്, ആശ രതീഷ്, സൗമ്യ, പ്രഭാവതി ,പ്രസന്ന, ജഗദമ്മ ടീച്ചർ, രഞ്ജിനി സുധി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |