
പുന്നപ്ര: മാർ ഗ്രിഗോറിയോസ് ഇടവകയിലെ വാർഡ് പ്രസിഡന്റുമാർ ,സെക്രട്ടറിമാർ എന്നിവരുടെ സംഗമം ഗ്രിഗോറിയോസ് പാരീഷ് ഹാളിൽ നടന്നു
സമുദായ ശക്തികരണത്തിനുള്ള വിപുലമായ പരിപാടികളുടെ നടത്തിപ്പിനായി ഇത്തരം കൂട്ടായ്മകൾ പ്രധാന പങ്കുവഹിക്കുമെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത വികാരി ഫാ. ചെറിയാൻ കാരിക്കോമ്പിൽ പറഞ്ഞു. കൂട്ടായ്മയുടെ ഉദ്ദേശലക്ഷ്യങ്ങളെ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. കൂട്ടായ്മയുടെ പൊതു ലീഡറായി ബേബി പാറക്കാടനെയും സെക്രട്ടറിയായി റാണി ജോസ് വണ്ടകത്തിനെയും തിരഞ്ഞെടുത്തു. യോഗത്തിൽ ട്രസ്റ്റിമാരായ ഫിലിപ്പ് ആഞ്ഞിലിപ്പറമ്പിൽ, സൈറസ് മച്ചുങ്കൽ, ഡോമിനിക് കവലക്കൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |