SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.45 AM IST

നടപ്പാത നാടിന് സമർപ്പിച്ചു

d

തുറവൂർ: കോട്ടൂർപ്പള്ളി - മരങ്ങാട്ട് പ്രദേശത്തെ കാൽനടയാത്രക്കാരുടെ ദീർഘനാളത്തെ സ്വപ്നമായ നടപ്പാത യാഥാർഥ്യമായി. ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് കോട്ടൂർപ്പള്ളി മേഖല കമ്മിറ്റിയുടെ നിർദേശപ്രകാരം അരൂക്കുറ്റി ശിഹാബ് തങ്ങൾ റിലീഫ് സെൽ ആൻഡ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിലാണ് നടപ്പാതയുടെ നിർമാണം പൂർത്തിയാക്കിയത്. ​ എസ്.ടി.ആർ. സി പ്രസിഡന്റ് കെ.എം. മുഹമ്മദ് നടപ്പാതയുടെ ഉദ്ഘാടനം നടത്തി. താജുദ്ദീൻ മൗലവി അധ്യക്ഷനായി. കോട്ടൂർ കാട്ടുപുറം പള്ളി മഹൽ പ്രസിഡന്റ് പി.എ. ശംസുദ്ദീൻ, വാർഡ് മെമ്പർ നസീറ സിയാദ്, മുഹമ്മദ് സാനി, ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL