
ചേർത്തല:താലൂക്ക് ഓഫീസിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ചേർത്തല ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.ചേർത്തല താലൂക്ക് ഓഫീസ് അങ്കണത്തിൽ നടന്ന പ്രതിഷേധ സംഗമം ജില്ലാ വൈസ് പ്രസിഡന്റ് ജോസ് എബ്രഹാം ഉദ്ഘാടനം ചെയ്തു. .ബ്രാഞ്ച് പ്രസിഡന്റ് ടി.എസ്.രജീഷ് അദ്ധ്യക്ഷത വഹിച്ചു.കെ.ജി.രാധാകൃഷ്ണൻ,ഷാഹുൽ ഹമീദ്,സജിമോൻ,സി.ആർ.രാജീവ്,ഡി.സുധീർ,എം.കെ.രാജേഷ്,ജി.സുനിൽ, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.ബി.ബിജു സ്വാഗതവും ട്രഷറർ സന്ദീപ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |