ആലപ്പുഴ: 2025-26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി കോഴ്‌സുകളിൽ ആദ്യ അവസരത്തിൽ തന്നെ ഉയർന്ന മാർക്കോടെ വിജയിച്ച പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പട്ടികവർഗ്ഗ വികസന വകുപ്പ് നൽകുന്ന പ്രത്യേക പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം കോഴ്‌സ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്‌ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ സഹിതം ഈമാസം 15-നകം 'ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസ്, രണ്ടാം നില, മിനി സിവിൽ സ്റ്റേഷൻ, പുനലൂർ പി.ഒ., പിൻ- 691305' എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0475-2222353.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |