
ആലപ്പുഴ : തെക്കനാര്യാട് മന്നം സ്മാരക 4473ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക സമ്മേളനം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റും, കരയോഗം പ്രസിഡന്റുമായ കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം താലൂക്ക് യൂണിയൻ ഭരണസമിതി അംഗം കെ. എസ് വിനയകുമാറും, പഠനോപകരണങ്ങളുടെ വിതരണം താലൂക്ക് യൂണിയൻ ഭരണസമിതി അംഗംടി.സി.രാധാമോഹനും നിർവഹിച്ചു. കരയോഗം സെക്രട്ടറി എൻ. ഓം പ്രകാശ് സ്വാഗതവും, വൈസ് പ്രസിഡന്റ് ആർ. ശശിധരക്കുറുപ്പ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |