
ആലപ്പുഴ : സേവാ യൂണിയന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ സഹകരണത്തോടെ, ഗാർഹിക അതിക്രമങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നത് സംബന്ധിച്ച് നിയമ പഠന ശില്പശാല സംഘടിപ്പിച്ചു . സേവാ യൂണിയൻ സംസ്ഥാന സെക്രട്ടറി സോണിയ ജോർജ് ശില്പശാല ഉദ്ഘാടനം ചെയ്തു. കേരള പോലീസ് ക്രൈംബ്രാഞ്ച് എ.എസ്.ഐ സുലേഖ പ്രസാദിന്റെ നേതൃത്വത്തിലുള്ള ടീം ക്ലാസ്സ് നയിച്ചു. സേവാ യൂണിയൻ ജില്ലാ കോർഡിനേറ്റർ വിനോദിനി പി.സി സ്വാഗതം പറഞ്ഞു. സിന്ധു, ജയമോൾ, ശശികല എന്നിവർ ചടങ്ങിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |