ആലപ്പുഴ: ഈ വർഷത്തെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷകൾ 10 മുതൽ ആഗസ്റ്റ് 2 വരെ നടക്കും ജില്ലയിൽ ആകെ എട്ട് പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒന്നാം വർഷ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 455 പേരും കൊമേഴ്സ് വിഭാഗത്തിൽ 17 പേരും പരീക്ഷ എഴുതുന്നുണ്ട്. രണ്ടാം വർഷത്തിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 393 പേരും കൊമേഴ്സ് വിഭാഗത്തിൽ 11 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.ഇതിൽ എസ്.സി വിഭാഗത്തിൽ നിന്ന് 117 പേരും എസ്.ടി വിഭാഗത്തിൽ നിന്ന് 6 പേരും ഉൾപ്പെടുന്നു. ഭിന്നശേഷി വിഭാഗക്കാരായ അഞ്ച് വിദ്യാർത്ഥികളും ഇത്തവണ തുല്യതാ പരീക്ഷയുടെ ഭാഗമാകുന്നുണ്ട്.
പരീക്ഷാ കേന്ദ്രങ്ങളും പഠിതാക്കളുടെ എണ്ണവും
ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കായംകുളം — 171
ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ചേർത്തല — 217
ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ഹരിപ്പാട് — 80
ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കലവൂർ — 40
ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, മാവേലിക്കര — 129
ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കിടങ്ങറ — 42
ഗവ. മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ — 99
കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, അമ്പലപ്പുഴ — 98
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |