
മുഹമ്മ: എം.എൻ.കുറുപ്പിന്റെ സ്മരണ നിലനിറുത്തുന്നതിനായി പുരോഗമന കലാസാഹിത്യസംഘം ഏർപ്പെടുത്തിയ എം.എൻ.കാവ്യപുരസ്ക്കാരത്തിന് പാലക്കാട് കുഴൽമന്ദം സ്വദേശിനി എസ്.ഹർഷിത അർഹയായി. ഹയർ സെക്കൻഡറി, ഹൈസ്ക്കൂൾ വിഭാഗത്തിൽ പഠിക്കുന്നവരിൽ നിന്നാണ് സൃഷ്ടികൾ ക്ഷണിച്ചത്. ഹർഷിതയുടെ "മരിക്കാത്ത കിനാവുകൾ " എന്ന കവിതയാണ് അവാർഡിനർഹമായത് . കുഴൽമന്ദം ഒടുവൻകാട് സ്വാമിനാഥന്റെയും സുജാതയുടെയും മകളായ ഹർഷിത കുഴൽമന്ദം സി. എ. ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഇന്ന് വൈകുന്നേരം 5ന് ആലപ്പുഴ പാതിരപ്പള്ളി പെൻഷൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |