
ചേർത്തല:എസ്.എൽ. പുരം ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിലെ മോചിത സ്ത്രീ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രഹ്ന അനുസ്മരണവും പുരസ്‌കാര സമർപ്പണവും നടന്നു. അനുസ്മരണ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ അഡ്വ.ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മോചിത ചെയർ പേഴ്സൺ എസ്.ഉഷ അദ്ധ്യക്ഷത വഹിച്ചു. ഡോ. സൈറു ഫിലിപ്പ് അനുസ്മരണ പ്രഭാഷണം നടത്തി.രഹ്ന അവാർഡ് ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെ.ലക്ഷ്മിക്ക് നൽകി. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സരള,ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ, ജനറൽ സെക്രട്ടറി പി.എസ്.മനു,കെ.ജി. ജഗദീശൻ,രമാരവീന്ദ്രമേനോൻ, വി.കെ.സോണി, ജയശ്രീ ഷാജി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |