SignIn
Kerala Kaumudi Online
Thursday, 09 July 2026 3.54 AM IST

മത്സ്യക്കൃഷിയിൽ അധിക വരുമാനം,​ പരിശീലനം നൽകാൻ കുടുംബശ്രീ

ആലപ്പുഴ: മത്സ്യക്കൃഷിചെയ്യുന്ന കുടുംബശ്രീ അംഗങ്ങൾക്ക് വിപണനത്തിനപ്പുറം കൂടുതൽ വരുമാനമാർഗങ്ങൾ തുറന്നുനൽകാൻ പ്രത്യേക പരിശീലന പദ്ധതിയുമായി കുടുംബശ്രീ.മത്സ്യകൃഷിക്കൊപ്പം മൂല്യവർദ്ധിത മത്സ്യ ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണനം നടത്താൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.കൊച്ചിയിലെ ഐ.സി.എ.ആർ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജിയുടെ(സി.ഐ.എഫ്.ടി) സാങ്കേതിക സഹകരണത്തോടെയാണ് സൗജന്യ പരിശീലനം. ആദ്യഘട്ട പരിശീലനം തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് കൃഷി വിജ്ഞാന കേന്ദ്രത്തിൽ വിജയകരമായി പൂർത്തിയായി. രണ്ടാംഘട്ടമായിട്ടാണ് ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ പരിശീലനം നൽകുന്നത്.

പരിശീലനം പൂർത്തിയാക്കുന്ന അംഗങ്ങൾക്ക് മത്സ്യ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണവിപണന സംരംഭങ്ങൾ ആരംഭിക്കാൻ ആവശ്യമായ സാമ്പത്തിക സഹായവും ലഭ്യമാക്കും. കിയോസ്‌കുകൾ ഉൾപ്പെടെയുള്ള വില്പനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും മറ്റുമാണ് ധനസഹായം. ഗുണഭോക്താവിന്റെ പദ്ധതി അടങ്കലും സംരംഭത്തിന്റെ സ്വഭാവവും പരിഗണിച്ചായിരിക്കും തുക നിശ്ചയിക്കുക.

പാക്കിംഗ് മുതൽ ബ്രാൻഡിംഗ് വരെ

 മത്സ്യസംസ്കരണ രംഗത്തെ ആധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുക,​ ചെറുകിട സംരംഭകരായി വളരാനുള്ള മാർഗങ്ങൾ തുറന്നുനൽകുക എന്നിവയാണ് പരിശീലന ലക്ഷ്യം

 മീൻ വൃത്തിയാക്കൽ, മാംസം വേർതിരിച്ചെടുക്കൽ, ഉണക്കിയ മത്സ്യം ഗുണനിലവാരത്തോടെ തയ്യാറാക്കുക,അച്ചാർ,കട്‌ലറ്റ്, റോൾ തുടങ്ങിയ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവയിലാണ് പരിശീലനം

 ശുചിത്വ മാനദണ്ഡങ്ങൾ, പാക്കിംഗ്, ലേബലിംഗ്, സ്റ്റിക്കർ പതിക്കൽ, വിപണനരീതികൾ,​ ബ്രാൻഡിംഗ്, അവതരണം തുടങ്ങിയവയിലും പ്രായോഗിക പരിശീലനവും നൽകും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL