
ആലപ്പുഴ: നഗരത്തിലെ തെരുവുനായകൾക്കിടയിൽ ത്വക്ക് രോഗം നിയന്ത്രണവിധേയമായി തുടരുമ്പോൾ ആവശ്യമായ മരുന്നുകൾ നൽകാൻ നടപടിയില്ല. നായ്ക്കളുടെ ത്വക്കിൽ വൃണം പോലെ വരുകയും രോമം കൊഴിയുകയും ചെയ്യുന്ന അവസ്ഥ ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നടപടികൾ ആരംഭിച്ചിട്ടില്ല. ത്വക്ക് രോഗം വന്ന നായ്ക്കൾ പലതും ചാവുകയും കൂടുതൽ നായ്ക്കളിലേക്ക് രോഗം പകരുകയും ചെയ്തെങ്കിലും നഗരസഭ നടപടികൾ ആരംഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ജി. വിഷ്ണു ആരോപിച്ചു. മൃഗ സ്നേഹികളുടെ സഹായത്തോടെ മരുന്ന് നൽകുമെന്നായിരുന്നു മാസങ്ങൾക്ക് മുമ്പ് തീരുമാനിച്ചിരിന്നു. എന്നാൽ ഇതുവരെ നഗരസഭ മരുന്ന് വാങ്ങി നൽകിയിട്ടില്ല. ഇതിനെതിരെ പ്രതിപക്ഷാംഗങ്ങൾ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിരശല്യമാണ് വളർത്തുനായകളിലെ ത്വക്ക് രോഗത്തിന് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്. കുതിരപ്പന്തി, വട്ടയാൽ, ബീച്ച്, വാടക്കൽ, പുലയൻവഴി, വലിയമരം എന്നിവിടങ്ങളിലാണ് നായ്ക്കൾ രോഗം വ്യാപിക്കുന്നത്.
............
# ആശങ്കയിൽ ജനങ്ങൾ
തെരുവ് നായ്ക്കളിലെ രോഗം വളർത്തുനായ്ക്കളിലേക്ക് പടരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ
മനുഷ്യരിലേക്ക് പകരുമോ എന്ന ആശങ്കയ്ക്ക് ഇതുവരെ അധികൃതർ മറുപടി നൽകിയിട്ടില്ല
രോഗം അതിവേഗമാണ് പടരുന്നത്
രോമങ്ങൾ കൊഴിച്ച് അസഹനീയമായ ചൊറിച്ചിലും ദുർഗന്ധവും നായ്ക്കൾക്കുണ്ട്
പല വീടുകളുടെയും മുറ്റത്താണ് രോഗബാധിതരായ നായ്ക്കൾ കിടക്കുന്നത്
നഗരസഭയും ജില്ലാ വെറ്ററിനറി ഓഫീസും വലിയ അലംഭാവമാണ് കാണിക്കുന്നത്. ആയിരക്കണക്കിന് നായ്ക്കളെ മൃഗാശുപത്രിയിലെത്തിക്കാനാണ് വെറ്ററിനറി അധികൃതർ പറയുന്നത്. നഗരസഭ ഇക്കാര്യത്തിൽ അലംഭാവം തുടരുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തും
വി.ജി. വിഷ്ണു
നഗരസഭ
പ്രതിപക്ഷനേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |