
ചേർത്തല: രാജ്യതലസ്ഥാനത്തെ യുവജനങ്ങളുടെ പോരാട്ടവും ലഭിക്കുന്ന ഐക്യദാർഢ്യവും മോദിസർക്കാരിന്റെ പതനത്തിന് വഴിയൊരുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം സി.എൻ.മോഹനൻ പറഞ്ഞു. സി.പി. എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ മൈതാനിയിൽ ചേർന്ന വി.എസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയറ്റംഗം എ.എം.ആരിഫ് അദ്ധ്യക്ഷനായി.ഏരിയ സെക്രട്ടറി ബി.വിനോദ് സ്വാഗതംപറഞ്ഞു. എ.എസ്. സാബു,പി.ഷാജിമോഹൻ,പി.എം.പ്രമോദ്,പി.ജി.മുരളീധരൻ,എസ്.സോബിൻ എന്നിവർ സംസാരിച്ചു.ഏരിയ കമ്മിറ്റി ഓഫീസിൽ വി.എസിന്റെ ഛായാചിത്രം എ. എം.ആരിഫ് അനാഛാദനംചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |