
തുറവൂർ: നീറ്റ് പരീക്ഷയിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് നേരെയുണ്ടായ കേന്ദ്രസേനയുടെയും ഡൽഹി പൊലീസിന്റെയും ജനാധിപത്യവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചും തൈക്കാട്ടുശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചാക്കലിൽ പ്രതിഷേധ പ്രകടനം നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ടി.രാധാകൃഷ്ണൻ, ടി.കെ.പ്രതുലചന്ദ്രൻ, സി.ഗോപിനാഥ്, എം.ആർ. രാജേഷ്,എസ്.രാജേഷ്, ജോസ് കൂമ്പയിൽ, കെ. പി.സദാനന്ദൻ,പി.ജി. മോഹനൻ,അഷ്‌റഫ് കാരക്കാട്,സുദർശനൻ മാധവപ്പള്ളി,അബ്ദുൽ ജബ്ബാർ,എൻ.എം.ഷിഹാബ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |