
മാന്നാർ: വി.എസ് അച്യുതാനന്ദന്റെ ഒന്നാമത് ചരമവാർഷികം സി.പി.എം മാന്നാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. എണ്ണയ്ക്കാട് ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം കെ.എസ് സലീഖ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പിഎൻ ശെൽവരാജൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ പുഷ്പലത മധു, ആർ.രാജേഷ്, ഏരിയ കമ്മിറ്റിയംഗങ്ങളായ പ്രൊഫ.പി.ഡി ശശിധരൻ, പി.വിശ്വംഭരപണിക്കർ, ജി.രാമകൃഷ്ണൻ, സുരേഷ് മത്തായി, കെ.പി പ്രദീപ്, ആർ.സഞ്ജീവൻ, കെ.എം അശോകൻ, എൻ.സുധാമണി, സുരേഷ് കലവറ, എൻ.രാജേന്ദ്രൻ, ലോക്കൽ സെക്രട്ടറിമാരായ ജി.മോഹനൻ, പി.രാജേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |